Sunday December 04, 2016
Latest Updates

പി ഐ ഒ കാര്‍ഡിന് അപേക്ഷിച്ചവര്‍ ഓ സി ഐ  കാര്‍ഡിനായി അപേക്ഷ മാറ്റി സമര്‍പ്പിക്കണം 

പി ഐ ഒ കാര്‍ഡിന് അപേക്ഷിച്ചവര്‍ ഓ സി ഐ  കാര്‍ഡിനായി അപേക്ഷ മാറ്റി സമര്‍പ്പിക്കണം 

ഡബ്ലിന്‍: ഓ സി ഐ കാര്‍ഡും പിഐ ഓ കാര്‍ഡും ഒരൊറ്റ സംവിധാനത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി പി ഐ ഓ കാര്‍ഡുകളുടെ അപേക്ഷ സ്വീകരിക്കുന്നത് ഇന്ത്യന്‍ എംബസി നിര്‍ത്തിവെച്ചു.കേന്ദ്ര സര്‍ക്കാര്‍ പിഐഒ സ്‌കീം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഇത്. ഈ മാസം 9 ന് പുറപ്പെടുവിച്ച No.25024/9/2014F.I ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരമാണ് പി ഐ ഓ സ്‌കീം പിന്‍വലിച്ചത്.

ജനുവരി 9 ന് ഉത്തരവ് നിലവില്‍ വന്നു.ജനുവരി 9 ന് മുമ്പ് ഇഷ്യൂ ചെയ്ത മുഴുവന്‍ പി ഐ ഓ കാര്‍ഡുകളുംതുടര്‍ന്നും ഉപയോഗിക്കാം.പുതിയതായി അനുവദിച്ചു കഴിഞ്ഞ പി ഐ ഓ കാര്‍ഡുകളില്‍ പാസ്‌പോര്‍ട്ട് എന്‍ഡോഴ്‌സ്‌മെന്റ് നടത്താത്തവര്‍ക്ക് അതിനുള്ള സൌകര്യവും നിലനിര്‍ത്തിയിട്ടുണ്ട്.

ജനുവരി 9 ന് മുമ്പ് പിഐഒ സ്‌കീമിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇനിയും അംഗീകാരം ലഭിക്കാത്തവരുടേയും ജനുവരി 9 നും ജനുവരി 16 നും ഇടയ്ക്ക് പിഐഒ കാര്‍ഡിനായി സമര്‍പ്പിച്ചവരുടെയും അപേക്ഷ എംബസി മടക്കി നല്‍കും.ഇവര്‍ പിഐഒയ്ക്ക് തുല്യമായ ഫീസ് നല്‍കി ഒസിഐ കാര്‍ഡിന് അപേക്ഷിക്കേണ്ടതാണ്. അവര്‍ നിലവില്‍ അടച്ചിരിക്കുന്ന 150 യൂറോ മാത്രം അടച്ചാല്‍ മതിയാവും അതെ സമയം പുതിയതായി ഓ സി ഐ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ പഴയ നിരക്കായ 362 യൂറോ തന്നെയാണ് അടയ്‌ക്കേണ്ടത്. 

പുതിയ സാഹചര്യത്തില്‍ ഓ സി ഐ കാര്‍ഡിന് വേണ്ടി അപേക്ഷിക്കാന്‍ താമസം നേരിടുന്നവര്‍ക്ക് ഇന്ത്യയിലേയ്ക്കുള്ള വിസ അടക്കമുള്ള സര്‍വീസുകള്‍ ചെയ്തു കൊടുക്കുന്നതിന് ഡബ്ലിനിലെ വിസാ കെയര്‍ ഗ്ലോബല്‍ സൗകര്യം ഒരുക്കിയിട്ടുള്ളതായി മാനേജ്‌മെന്റ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.visacareglobal.com/, ഫോണ്‍ 0879011125 ,35316337721, 0892122327 

Scroll To Top