Sunday August 20, 2017
Latest Updates

പിണറായി കേരളാ മുഖ്യമന്ത്രിയാകണമെന്ന് സംസ്ഥാന സെക്രട്ടിയേറ്റ് തീരുമാനം

പിണറായി കേരളാ മുഖ്യമന്ത്രിയാകണമെന്ന് സംസ്ഥാന സെക്രട്ടിയേറ്റ് തീരുമാനം

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ നിയുക്തനായി. പിണറായിയെ മുഖ്യമന്ത്രിയാക്കുന്നുവെന്ന തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വിളിച്ചുവരുത്തി അറിയിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യത്തിലാണ് സെക്രട്ടേറിയേറ്റ് യോഗം ചേര്‍ന്നത്.

താനല്ല മുഖ്യമന്ത്രിയെന്ന് അറിഞ്ഞിട്ടും വിഎസ് പ്രതികരിച്ചില്ല. അദ്ദേഹം ഒന്നും പറയാതെ കന്റോണ്‍മെന്റ് ഹൗസിലേക്ക് മടങ്ങുകയായിരുന്നു.

ദേശീയ നേതൃത്വത്തിന്റെ തീരുമാനം പിണറായിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു. അതിനു കേരള ഘടകത്തിന്റെ ഏതാണ്ട് പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.

വിഎസിന് പാര്‍ട്ടി ഏതെങ്കിലും മാന്യമായ പദവി നല്കി അദ്ദേഹത്തെയും പിണക്കാതെ കൊണ്ടുപോകാനാണ് സാദ്ധ്യതയെന്നാണ് അറിയുന്നത്.

ഇതേസമയം, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നയാള്‍ക്ക് എന്തു പദവി ഇനി നല്കുമെന്നത് ചോദ്യമാണ്.

വിഎസ് കേന്ദ്ര കമ്മിറ്റി അംഗവും പിണറായി പോളിറ്റ് ബ്യൂറോ അംഗവുമാണ്. ഉയര്‍ന്ന പദവി വഹിക്കുന്നയാള്‍ മുഖ്യമന്ത്രിയാകണം എന്നതു കൂടി പരിഗണിച്ചാണ് പിണറായിയെ മുഖ്യമന്ത്രിയാക്കുന്നത്

Scroll To Top