Friday May 26, 2017
Latest Updates

എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റും സഹപൈലറ്റും തമ്മില്‍ കയ്യാങ്കളി

എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റും സഹപൈലറ്റും തമ്മില്‍ കയ്യാങ്കളി

ജയ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ബസ് എ320 ടേക്ക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് സംഭവം. സഹപൈലറ്റിനോട് വിമാനത്തിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കമാന്‍ഡര്‍ നിര്‍ദ്ദേശിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

വിമാനത്തിലെ മൊത്തം യാത്രക്കാരുടെ എണ്ണം, ടേക്ക്ഓഫ് ഭാരം, ഇന്ധനവിവരം തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങള്‍ കടലാസില്‍ എഴുതി തയ്യാറാക്കി ഈ പേപ്പര്‍ പൈലറ്റിന്റെ സീറ്റിന് മുമ്പില്‍ ഒട്ടിച്ച് വെക്കേണ്ടതുണ്ട്. എന്നാല്‍ സഹപൈലറ്റ് ഇതിന് വിസമ്മതിക്കുകയും കമാന്‍ഡറെ മര്‍ദ്ദിക്കുകയുമാണ് ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

150 പേരുമായി ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മ്മന്‍വിങ്‌സ് വിമാന അപകടം സഹപൈലറ്റ് മനഃപ്പൂര്‍വ്വം ഉണ്ടാക്കിയതാണെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ഏറെ ഞെട്ടല്‍ ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്.

എന്നാല്‍ ഇരുവരും തമ്മില്‍ ചെറിയ ഒരു വാക്കേറ്റം മാത്രമാണ് ഉണ്ടായതെന്നും അതില്‍ കവിഞ്ഞ് ഒന്നും ഉണ്ടായിട്ടില്ലെന്നും എയര്‍ഇന്ത്യ വക്താവ് അറിയിച്ചു.

 

Scroll To Top