Saturday June 24, 2017
Latest Updates

ഗോള്‍വേയില്‍ നിന്നും ലൂര്‍ദിലേയ്ക് തീര്‍ത്ഥാടനം

ഗോള്‍വേയില്‍ നിന്നും ലൂര്‍ദിലേയ്ക് തീര്‍ത്ഥാടനം

ഗോള്‍വേ: ഗോള്‍വേ സെന്റ്.തോമസ് കാത്തലിക് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ജൂലൈ 11 നു ലൂര്‍ദിലേയ്ക് തീര്‍ത്ഥാടനം നടത്തുന്നു.ജൂലൈ 14 നു തിരിച്ചെത്തുന്ന വിധത്തിലാണ് തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്.

ഡബ്ലിനില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്കും ഭക്ഷണത്തിനുമായി ഒരാള്‍ക്ക് 480 യൂറോയും,കുട്ടികള്‍ക്ക് 430 യൂറോയും ആണ് ചിലവ്.പ്രശസ്ത ടൂര്‍ സംഘാടകരായ ജോ വാല്‍ഷ് ടൂര്‍സ് വഴിയാണ് തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്.

ചുരുങ്ങിയ ചിലവില്‍ ലൂര്‍ദ് മാതാവിന്റെ സന്നിധിയിലെത്തി പ്രാര്‍ത്ഥിക്കുന്നതിനും അനുഗ്രഹങ്ങള്‍ തേടുന്നതിനുമുള്ള സുവര്‍ണാവസരമാണ് ഈ തീര്‍ത്ഥാടനം.താല്പര്യമുള്ളവര്‍ ഏപ്രില്‍ 25 നു മുമ്പായി ബുക്കിംഗ് നടത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോ ജോസഫ് : 087 2054536,
ജോസഫ് തോമസ് :0877765728

Scroll To Top