Saturday December 10, 2016
Latest Updates

വിശന്നു വലഞ്ഞ പന്നികള്‍ പന്നിയെ കൊന്നുതിന്നു, പന്നികളെ പട്ടിണിയ്ക്കിട്ട ഐറിഷ് കര്‍ഷകന് 18 മാസം ജയില്‍ ശിക്ഷ 

വിശന്നു വലഞ്ഞ പന്നികള്‍ പന്നിയെ കൊന്നുതിന്നു, പന്നികളെ പട്ടിണിയ്ക്കിട്ട ഐറിഷ് കര്‍ഷകന് 18 മാസം ജയില്‍ ശിക്ഷ 

കോര്‍ക്ക് :അയര്‍ലണ്ടിലെ പ്രമുഖ പന്നിഫാമുടമയ്ക്ക് 18 മാസം ജയില്‍ ശിക്ഷ,കൗണ്ടി കോര്‍ക്കിലെ മൈക്കിള്‍സ് ടൌണില്‍ നിന്നുള്ള പന്നി ഫാം ഉടമ റോറി ഓ ബ്രിയാനാണ് തന്റെ ഫാമിലെ വിശന്നു വലഞ്ഞ പന്നികള്‍, അതേ ഫാമിലെ തന്നെ മറ്റൊരു പന്നിയെ കൊന്നു തിന്നതിന്റെ പേരില്‍ ജയില്‍ ശിക്ഷ വിധിച്ചത്.

വിശന്നു വലഞ്ഞ പന്നികളെ പട്ടിണിയ്ക്കിട്ട റോറി അയര്‍ലണ്ടിലെ തന്നെ ഏറ്റവും വലിയ തോതില്‍ പന്നി ഫാം നടത്തുന്നവരില്‍ ഒരാളാണ്.20000 പന്നികളെ വരെ വര്‍ഷം തോറും വളര്‍ത്തുന്ന ഇയാള്‍ 22 മില്യന്‍ യൂറോ ബാങ്കുകളില്‍ നിന്നും വായ്പ്പയെടുത്താണ് കൃഷി നടത്തിയിരുന്നത്. 

വളരെ നിന്ദ്യമായാണ് റോറി മൃഗങ്ങളോട് പെരുമാറിയിരുന്നതെന്ന് നിരീക്ഷിച്ച ജഡ്ജി തന്റെ ദീര്‍ഘകാലത്തെ സര്‍വീസിനിടയില്‍ ഇത്രയധികം ഞെട്ടിപ്പിക്കുന്ന മറ്റൊരു കേസും കണ്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു.

മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള ഇന്‍സ്‌പെക്റ്റര്‍മാരുമായി നിരന്തരം തര്‍ക്കമുണ്ടാക്കുക ഇയാളുടെ പതിവായിരുന്നു.ഇന്‍സ്‌പെക്റ്റര്‍മാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ ഇയാള്‍ പാലിച്ചിരുന്നതുമില്ല.ഒരിക്കല്‍ പരിശോധനയ്ക്ക് ചെന്ന ഉദ്യോഗസ്ഥര്‍ ഇയാളുടെ ശല്യം സഹിക്കാനാവാതെ ഗാര്‍ഡയെ വിളിച്ചു വരുത്തിയ സംഭവവും ഉണ്ടായി.

ചൂട് കൂടിയ സമ്മറില്‍ പന്നികള്‍ക്ക് തീറ്റയും വെള്ളവും കൃത്യസമയത്ത് കൊടുത്തില്ലെങ്കിലും ഫാമിന് സമീപമുള്ള ഗാര്‍ഡന്‍ നനയ്ക്കാന്‍ ഇയാള്‍ ജോലിക്കാരെ വരെ ഏര്‍പ്പെടുത്തിയിരുന്നതായും കോടതി കണ്ടെത്തി.

പട്ടിണിയായ പന്നികള്‍ മറ്റു പന്നികളെ കടിച്ചു കീറി തിന്നുന്നത് ഇവിടെ പതിവായിരുന്നു എന്നതിനുള്ള തെളിവും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.ഒരിക്കല്‍ പരിശോധനയ്ക്ക് ചെന്ന ഉദ്യോഗസ്ഥര്‍ കണ്ടത് ചോര ഒലിപ്പിച്ചു കിടന്ന അര്‍ദ്ധ പ്രാണാവസ്ഥയില്‍ കിടന്ന ഒരു പന്നിയെ മറ്റു പന്നികള്‍ ജീവനോടെ കടിച്ചു തിന്നുന്നതാണ്.

മുമ്പ് വന്‍ തോതില്‍ പന്നികൃഷി നടത്തിയിരുന്ന റോറിയുടെ ഫാമില്‍ 40 ജോലിക്കാര്‍ വരെ പണിയെടുത്തിരുന്നു.ബാങ്ക് വായ്പഎടുത്ത ശേഷം തിരിച്ചടയ്ക്കാനാവാതെ വന്‍ പ്രതിസന്ധിയിലാവുകയായിരുന്നു റോറി ഓ ബ്രിയാന്‍.


Scroll To Top