Friday December 09, 2016
Latest Updates

നൂറ് വയസുകാരി മുത്തശിയെ സുന്ദരിയാക്കിയ മാജിക്ക്

നൂറ് വയസുകാരി മുത്തശിയെ സുന്ദരിയാക്കിയ മാജിക്ക്

ഫോട്ടോഷോപ്പ് മാജിക്ക് 100 വയസുള്ള മുത്തശിയെ ഇരുപതുകാരിയായ സുന്ദരിയാക്കി മാറ്റി. പ്രായാധിക്യത്തെ തുടര്‍ന്ന് മുഖം മുഴുവന്‍ ചുക്കിച്ചുളിഞ്ഞ മുത്തശിയെയാണ് ഫോട്ടോഷോപ്പ് വിദഗ്ദര്‍ 20 കാരിയായ സുന്ദരിയായി മാറ്റിയത്. മുത്തശിയെ ഫോട്ടോഷോപ്പ് ചെയ്ത് സുന്ദരിയാക്കുന്നതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈയില്‍ പോസ്റ്റ് ചെയ്ത വീഡിയോ 7 മില്യനിലധികം പേരാണ് ഇതുവരെ കണ്ടത്.


ഇത്രയും മനോഹരമായി ഫോട്ടോഷോപ്പ് ചെയ്ത കമ്പ്യൂട്ടര്‍ വിദഗ്ദന്റെ പേര് വ്യക്തമല്ല. ഇത് ചെയ്ത അജ്ഞാതന്‍ ആരായാലും വീഡിയോ കണ്ട ഭൂരിപക്ഷം പേരും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ മറന്നില്ല. ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട ചിലര്‍ തങ്ങളുടെ മരിച്ചു പോയ മുത്തശിയെ ഓര്‍മ വന്നതായി വീഡിയോയുടെ കമന്റ് ബോക്‌സില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 

എന്നാല്‍ ഏത് നല്ല കാര്യത്തെയും വിമര്‍ശിക്കാന്‍ ഒരു കൂട്ടര്‍ രംഗത്തുണ്ടാകും. നൂറാം വയസിലും സുന്ദരിയായ മുത്തശിയുടെ മുഖം ഫോട്ടോഷോപ്പ് ചെയ്ത് വികൃതമാക്കിയെന്നാണ് ഒരു വിഭാഗം വിമര്‍ശകരുടെ നിലപാട്. എന്നാല്‍ ഫോട്ടോഷോപ്പിന്റെ അനന്ത സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നതിനാണ് ഇത് ചെയ്തതെന്നാണ് കലാകാരന്റെ വിശദീകരണം. 

Scroll To Top