Friday December 09, 2016
Latest Updates

അനധികൃതമായി കുട്ടികളുടെ ഫോട്ടോ എടുക്കല്‍; ഹോസ്പിറ്റല്‍ സ്റ്റാഫ് കുടുങ്ങി

അനധികൃതമായി കുട്ടികളുടെ ഫോട്ടോ എടുക്കല്‍; ഹോസ്പിറ്റല്‍ സ്റ്റാഫ് കുടുങ്ങി

ഡബ്ലിന്‍:അനധികൃതമായി കുട്ടികളുടെ ഫോട്ടോകളെടുത്ത ഹോസ്പിറ്റല്‍ സ്റ്റാഫിന് കോടതി വിചാരണ. ബാലിമണി സ്വദേശിയായ പീറ്റര്‍ സര്‍ദിസ്‌ക് എന്ന അനസ്തറ്റിസ്റ്റാണ് ആന്‍ട്രിം ക്രൗണ്‍ കോര്‍ട്ടില്‍ ബുധനാഴ്ച വിചാരണ നേരിട്ടത്. ഇയാള്‍ എടുത്ത ഫോട്ടോകളാകട്ടെ മോശം രീതിയിലുള്ളവയും ആയിരുന്നു.കോളറെയ്ന്‍സ് കോസ്വേ ഹോസ്പിറ്റലിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.
2012നും 2015നും ഇടയിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍.33 ചാര്‍ജ്ജുകളാണ് ഇയാളുടെ മേല്‍ ചുമത്തിയിട്ടുള്ളത്. നവംബറിലാണ് കേസില്‍ വിധി പറയുക. ഓപ്പറേഷന്‍ സമയത്ത് അനസ്തേഷ്യ നല്‍കുകയായിരുന്നു അനസ്തറ്റിസ്റ്റിന്റെ ജോലി.ഓപ്പറേഷന്‍ റൂമില്‍ വെച്ചാണ് ഇദ്ദേഹം കുട്ടികളുടെ ഫോട്ടോ എടുത്തിരുന്നത്.

Scroll To Top