Tuesday December 06, 2016
Latest Updates

കുട്ടികള്‍ക്ക് ഫോട്ടോഗ്രാഫി പരിശീലനത്തിന് അവസരം: കെ ആര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പഠന പദ്ധതിയ്ക്ക് ശിശുദിനത്തില്‍ തുടക്കമാവും 

കുട്ടികള്‍ക്ക് ഫോട്ടോഗ്രാഫി പരിശീലനത്തിന് അവസരം: കെ ആര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പഠന പദ്ധതിയ്ക്ക് ശിശുദിനത്തില്‍ തുടക്കമാവും 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കേരളാഹൗസ്, നവംബര്‍ 14 നു ഒരുക്കുന്ന ശിശുദിനാഘോഷത്തോടനുബന്ധിച്ച് പുതുതായി ആരംഭിയ്ക്കുന്ന ഫോട്ടോഗ്രാഫി പരിശീലന പരിപാടിയില്‍ കുട്ടികള്‍ക്ക് ചേരുവാനുള്ള അവസരം ഒരുക്കുന്നു.

 

ഫോട്ടോ ജേര്‍ണലിസ്റ്റ് കെ.ആര്‍.അനില്‍കുമാര്‍

ഫോട്ടോ ജേര്‍ണലിസ്റ്റ് കെ.ആര്‍.അനില്‍കുമാര്‍

ഫോട്ടോഗ്രാഫിയില്‍ അഭിരുചിയുള്ളവര്‍ക്ക് ബാലപാഠങ്ങള്‍ സ്വായത്തമാക്കാനും മികവുറ്റ ചിത്രങ്ങള്‍ സൃഷ്ടിയ്ക്കാനുമുള്ള കഴിവ് നേടിയെടുക്കുക എന്നതാണ് ഈ പരിശീലന പരിപാടി കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

 ഇന്ത്യയിലും, അയര്‍ലണ്ടിലും നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള പ്രസിദ്ധ ഫോട്ടോ ജേര്‍ണലിസ്റ്റ് കെ.ആര്‍.അനില്‍കുമാര്‍ ആണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കുന്നത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും ശിശുദിനത്തില്‍ കുട്ടികള്‍ക്കായി ഒരുക്കുന്നുണ്ട്.

താത്പര്യമുള്ളവര്‍ക്ക് നവംബര്‍ 14 ന് ഡബ്ലിന്‍ താലയിലെ കില്‍നമനാ ഹാളില്‍ 2 മണിയ്ക്ക് എത്തി പേരു രജിസ്ടര്‍ ചെയ്താല്‍ പരിശീലന പരിപാടിയില്‍ ചേരുവാനുള്ള അവസരം ലഭിയ്ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ബിനു ഡാനിയേല്‍(089 4052681)




Scroll To Top