Sunday December 11, 2016
Latest Updates

80 യൂറോയും 3 പെനാലിറ്റി പോയിന്റും കളയണോ?ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നവരെ വലവീശിപ്പിടിക്കാന്‍ ഗാര്‍ഡ

80 യൂറോയും 3 പെനാലിറ്റി പോയിന്റും കളയണോ?ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നവരെ വലവീശിപ്പിടിക്കാന്‍ ഗാര്‍ഡ

ഡബ്ലിന്‍: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഗാര്‍ഡ. യൂണിഫോമില്‍ ഉള്ളതും, അല്ലാത്തതുമായ എല്ലാ ഗാര്‍ഡ ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ ഇത്തരക്കാരെ പിടികൂടാന്‍ രംഗത്തിറങ്ങും. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം അപകടം വര്‍ദ്ധിപ്പിക്കുന്നതിനാലാണ് പുതിയ നടപടിയെന്ന് ഗാര്‍ഡ അധികൃതര്‍ അറിയിച്ചു.

2015ല്‍ മൊബൈല്‍ ഉപയോഗിച്ച് വാഹനമോടിച്ച 28,000 പേരെയാണ് ഗാര്‍ഡ പിടികൂടിയത്. ഗതാഗത നിയമ ലംഘനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇത്. രാജ്യത്ത് ദിവസേന 76 പേര്‍ വീതം ഇത്തരത്തില്‍ പിടിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.

ഫോണില്‍ സംസാരിക്കുന്നതിനു പുറമെ, ഡ്രൈവിങ്ങിനിടെ ഫോണ്‍ കയ്യില്‍ വയ്ക്കുന്നതോ, മറ്റേതെങ്കിലും അവയവം കൊണ്ട് പിടിക്കുന്നതോ കുറ്റകരമാണെന്നു ഗാര്‍ഡ പ്രത്യേകം അറിയിക്കുന്നുണ്ട്. ഈ കുറ്റത്തിന് 80 യൂറോ പിഴയും 3 പെനാല്‍റ്റി പോയിന്റ് നഷ്ടവുമാണ് ശിക്ഷ.

ഡ്രൈവിങ്ങിനിടെ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യാന്‍ യാത്രക്കാരോട് പറഞ്ഞ ഗാര്‍ഡ സൂപ്രണ്ട് അയ്ഡന്‍ റെയ്ഡ്, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള ഫോണ്‍ വിളി, മെസ്സേജ് അയക്കല്‍, ഇമെയില്‍ ഉപയോഗം തുടങ്ങിയവ പ്രധാനമല്ല എന്നും ഓര്‍മ്മിപ്പിച്ചു.

യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന നിയമത്തില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും പുതിയ നിയമനിര്‍മാണത്തോടെ അതെല്ലാം നിലവിലല്ലാതെയായി.എന്നാല്‍ വാഹനമോടിയ്ക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ 1000 യൂറോ പിഴയിടണമെന്നു ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ ലിയോ വരെദ്കര്‍ നിര്‌ദേശിച്ച ഭേദഗതി പക്ഷെ നടപ്പാക്കിയിട്ടില്ല.

Scroll To Top