Friday December 09, 2016
Latest Updates

യൂറോപ്പില്‍ ഫോണ്‍ റോമിംഗ് ചാര്‍ജുകള്‍ ഒഴിവാക്കുന്നു 

യൂറോപ്പില്‍ ഫോണ്‍ റോമിംഗ് ചാര്‍ജുകള്‍ ഒഴിവാക്കുന്നു 

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ റോമിങ് ചാര്‍ജുകള്‍ നിരോധിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനമായി. ടെലികോം കമ്പനികളുടെ ശക്തമായ എതിര്‍പ്പ് കാരണം അനിശ്ചിതമായി ദീര്‍ഘിച്ച തീരുമാനം ഒടുവില്‍ 2017 ജൂണില്‍ നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.
യൂറോപ്പില്‍ ഒട്ടാകെ ഇപ്പോള്‍ റോമിംഗ് സൗകര്യം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ടെലഫോണ്‍ നിരക്കുകളില്‍ 75 ശതമാനം വരെ നിരക്ക് കുറയാന്‍ പുതിയ തീരുമാനം ഇടവരുത്തും.

പതിനാലു മാസത്തേക്ക് നിയന്ത്രിതമായ നിരക്കില്‍ സര്‍ ചാര്‍ജുകള്‍ ഈടാക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കും. തുടര്‍ന്ന് ഇന്റര്‍നെറ്റ് ട്രാഫിക്കുകളെല്ലാം തുല്യമായി പരിഗണിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതമാക്കുന്ന ധാരണയും പ്രാബല്യത്തില്‍ വരും.

എന്നാല്‍, ഇന്റര്‍നെറ്റ് ടിവികള്‍ അടക്കം ചില സേവനങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കുകയും ചെയാനും നിര്‍ദേശമുണ്ട് 

Scroll To Top