Sunday December 04, 2016
Latest Updates

ഫോണ്‍ ഇന്‍ പ്രോഗ്രാമും സമ്മാനങ്ങളുമായി കേരളാ ഹൗസ്  ലിഫ്ഫി സൗണ്ട് 96.4 FM  എത്തുന്നു …

ഫോണ്‍ ഇന്‍ പ്രോഗ്രാമും സമ്മാനങ്ങളുമായി കേരളാ ഹൗസ്  ലിഫ്ഫി സൗണ്ട് 96.4 FM  എത്തുന്നു …

പുതിയതായി ഫോണ്‍ ഇന്‍ പ്രോഗ്രാമും സമ്മാനങ്ങളും ഉള്‍പ്പെടുത്തികൊണ്ട് കേരളാ ഹൗസ് ലിഫ്ഫി സൗണ്ട് 96.4 FM ന്റെ  യു  ട്യൂബ് വീഡിയോ വെര്‍ഷന്‍ പുറത്തിറങ്ങി.



മുന്‍പ് അര മണിക്കുര്‍ ഉണ്ടായിരുന്ന പ്രോഗ്രാം ഇപ്രാവശ്യം മുതല്‍ ഒരു മണിക്കൂര്‍ ആക്കിയിട്ടുണ്ട് .റേഡിയോ പരിപാടിയില്‍ അവതരിപ്പിച്ച സംഭാഷണങ്ങളില്‍ നിന്നുമായി പ്രേക്ഷകര്‍ക്കായി ഒരു ചോദ്യം ഇപ്രാവശ്യം മുതല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഉത്തരം മൊബൈല്‍ നമ്പര്‍ വഴിയോ ഫേസ് ബുക്ക് മെസഞ്ചര്‍ വഴിയോ അയക്കാവുന്നതാണ് .

ലുക്കന്‍ ,ലിഫ്ഫിവാലി സെല്‍ബ്രിഡ്ജ് ലെക്സ്ലിപ്,പാമെഴ്‌സ് ടൌണ്‍ മൈനൂത്,ക്ലോണ്ടാല്‍കിന്‍,ബ്ലാഞ്ചസ് ടൌണ്‍ എന്നീ എരിയകളില്‍ ഉള്ളവര്‍ക്ക് liffey sound 96.4 FM ടൂണ്‍ ചെയ്യുക.

അശ്വിന്‍,സുമ സൈജു,മംഗള രാജേഷ് ,ശ്യാം ഇസാദ് തുടങ്ങിയവരുടെ പാട്ടുകളുംഅജിത് കേശവന്റെ കവിതയും ഉള്‍പ്പെടുത്തിയിരിക്കുന്നു .ജിജി ഉമ്മനെയാണ് ഇപ്രാവശ്യം ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .അവതരണം ഷീബാ ഷാറ്റ്‌സ് ആവിഷ്‌കാരം പ്രിന്‍സ് ജോസഫ് അങ്കമാലി ,കോ ഓര്‍ഡിനേറ്റര്‍ ശ്യാം ഈസാദ് .

അയര്‍ലണ്ടിലെ കലാകാരന്മാരെയും കലാകാരികളെയും വിശിഷ്ട വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍ .

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ഓണ്‍എയര്‍ ലൈവ് .ക്രിസ്തുമസ് പരിപാടികളുമായി ഡിസംബര്‍ 21 നു രാവിലെ 11.30 നാണ് അടുത്ത സംപ്രേക്ഷണം.ലോകത്തെമ്പാടുമുള്ള നിങ്ങളുടെ പ്രിയപെട്ടവര്‍ക്കുള്ള ക്രിസ്തുമസ് സന്ദേശം ഈ റേഡിയോ വഴി കൈമാറാവുന്നതാണ്.

Scroll To Top