Saturday December 03, 2016
Latest Updates

ഫൈസറും അലര്‍ഗനും ഒന്നാകുന്നു: അയര്‍ലണ്ടിന്റെ നേട്ടത്തില്‍ അമേരിക്കയില്‍ പ്രതിഷേധം 

ഫൈസറും അലര്‍ഗനും ഒന്നാകുന്നു: അയര്‍ലണ്ടിന്റെ നേട്ടത്തില്‍ അമേരിക്കയില്‍ പ്രതിഷേധം 

ഡബ്ലിന്‍:ലോകത്തെ മുന്‍നിര ഫാര്‍മ കമ്പനികളായ ഫൈസറും അലര്‍ഗനും ഒന്നാകുമ്പോള്‍ ഈ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാകും നടക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍. 150 ബില്യന്‍ ഡോളറിന്റെ മൂല്യമുള്ള അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ഐറിഷ് കമ്പനിയായ അലര്‍ഗനെ ഏറ്റെടുക്കുന്നത്.

പക്ഷേ അലര്‍ഗനില്‍ ഫൈസര്‍ ലയിക്കും എന്നും അതിന്റെ പേരില്‍ അയര്‍ലണ്ടിലേയ്ക്ക് ആസ്ഥാനം മാറ്റുമെന്നുമുള്ള രീതിയിലാണ് ഇവര്‍ തമ്മില്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും അമേരിക്കയെ വഞ്ചിക്കുന്ന നിലപാടാണിതെന്നും യൂ എസ് കരുതുന്നു. കമ്പനി പിന്നീടും ഫൈസര്‍ എന്ന് തന്നെയാവും അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള കമ്പനികളുടെ അടവ് നയം അമേരിക്കന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്.കോടിക്കണക്കിന് ഡോളറാണ് നികുതിയിനത്തില്‍ അമേരിക്കയ്ക്ക് നഷ്ടമാകാന്‍ പോകുന്നത്.അത് അയര്‍ലണ്ടിന് നേട്ടമാകുകയും ചെയ്യും.

ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഔഷധ നിര്‍മ്മാണ കമ്പനിയായി ഫൈസര്‍ മാറും. ആരോഗ്യ മേഖലയില്‍ നടന്ന ഏറ്റവും വലിയ ഈ ഇടപാട് പക്ഷേ, പ്രസിഡന്റ് തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ യുഎസില്‍ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിക്കഴിഞ്ഞു. ഫൈസറിന്റെ ആസ്ഥാനം അലര്‍ഗന്‍ രജിസ്ടര്‍ ചെയ്തിട്ടുള്ള അയര്‍ലണ്ടിലെയ്ക്ക് മാറ്റി സ്ഥാപിക്കുന്നതാണ് തന്നെയാണ് പ്രശ്‌നം. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുയാണ് ഉദ്ദേശം. 35% മാണ് യുഎസിലെ കോര്‍പ്പറേറ്റ് നികുതിനിരക്ക്. ലോകത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. അയര്‍ലണ്ടില്‍ 12.5% മാത്രമാണ് കോര്‍പ്പറേറ്റ് നികുതി. 

അലര്‍ഗന്റെ ഓരോ ഓഹരിക്കും ഫൈസര്‍ അതിന്റെ 11.3% ഓഹരി നല്‍കും. ആകെ ഇടപാടിന്റെ 10 ശതമാനത്തില്‍ കുറഞ്ഞ ഒരു തുക പണമായി നല്‍കും. ഇടപാടിന്റെ വിശദ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. കമ്പനികള്‍ ഒന്നാകുന്നതോടെ 60 ബില്യന്‍ ഡോളറിന്റെ വാര്‍ഷിക വില്‍പ്പന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 40 ബില്യന്‍ ഡോളറിന്റെ വാര്‍ഷിക വില്‍പ്പനയുള്ള യുഎസ് ഔഷധ നിര്‍മ്മാണ കമ്പനിയായ മെര്‍ക്ക് ആന്‍ഡ് കോ (MRK.N) രണ്ടാം സ്ഥാനത്താകും. ഫൈസറിന്റെ ലിപിടോര്‍, വയാഗ്ര, നാഡീവേദനയ്ക്കുള്ള ലിറിക, അല്ലെര്‍ഗാന്റെ ഓര്‍മ്മക്കുറവിനുള്ള നാമേണ്ട, കണ്ണിലൊഴിക്കുന്ന രെസ്റ്റാസിസ്, മറ്റു നേത്ര സംരക്ഷണ മരുന്നുകള്‍ എന്നിവ വ്യാപകമായി വിറ്റഴിയുന്ന ഔഷധങ്ങളാണ്

ഫൈസറും അലര്‍ഗനും ഒന്നാകുമ്പോള്‍ ആഗോളതലത്തില്‍ പ്രബലമായ മത്സരത്തിനു വഴിയൊരുക്കും. കൂടിയ നികുതിയില്‍ നിന്നു രക്ഷപ്പെടാന്‍ വിദേശ കമ്പനികള്‍ അയര്‍ലണ്ടിലേയ്ക്ക് കുടിയേറുന്ന പ്രവണതയ്ക്ക് ഫൈസര്‍-അലര്‍ഗന്‍ ലയനത്തിലൂടെ വന്‍ പബ്ലിസിറ്റി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് അയര്‍ലണ്ട്.


Scroll To Top