Wednesday February 22, 2017
Latest Updates

കുറ്റവാളികളെ നേരിട്ട് വെടിവെച്ചു കൊല്ലാനുറച്ച് ഫിലിപ്പിനോ പ്രസിഡണ്ട്

കുറ്റവാളികളെ നേരിട്ട് വെടിവെച്ചു കൊല്ലാനുറച്ച് ഫിലിപ്പിനോ പ്രസിഡണ്ട്

കുറ്റവാളികളെന്നു സംശയിക്കുന്നവരെ താന്‍ തന്നെ നേരിട്ട് വെടിവച്ചു കൊന്നിട്ടുണ്ടെന്ന് ഫിലിപ്പിനോ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറ്റററ്റിന്റെ വെളിപ്പെടുത്തല്‍. ദവാവോയില്‍ മേയര്‍ ആയി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. ജൂണിലാണ് ഇദ്ദേഹം ഫിലിപ്പൈന്‍സ് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നത്.

ദവാവോവില്‍ 20 വര്‍ഷത്തോളം മേയര്‍ സ്ഥാനം വഹിച്ചയാളാണ് ഡ്യൂറ്റററ്റ്. കുറ്റവാളികളെ തുടച്ചു നീക്കുന്നതില്‍ ഒന്നാമനെന്ന് പേരുകേട്ടിരുന്ന അദ്ദേഹം, ഡെത്ത് സ്‌ക്വാഡിനെ പിന്തുണയ്ക്കുന്നതില്‍ വിമര്‍ശനം നേരിടുകയും ചെയ്തിരുന്നു.

താന്‍ നേരിട്ട് കുറ്റവാളികളെന്ന് സംശയിക്കുന്നവരെ വെടിവച്ചു കൊന്നിട്ടുണ്ട്. എനിക്ക് അത് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് പോലീസുകാര്‍ക്ക് ചെയ്തുകൂട എന്ന് കാണിക്കാനായിരുന്നു ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. കുറ്റവാളികളെ തേടി താന്‍ ദവാവോയിലെ തെരുവുകളിലൂടെ ബൈക്കില്‍ സഞ്ചരിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തട്ടിക്കൊണ്ടുപോകല്‍, പീഡനം എന്നിവ നടത്തിയതായി സംശയിക്കുന്ന 3 പേരെ താന്‍ കൊന്നിട്ടുണ്ടെന്ന് 2015ല്‍ ഡ്യൂറ്റററ്റ് പറഞ്ഞിരുന്നു. പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം മയക്കുമരുന്ന് ബിസിവസ് നടത്തുന്നവരെന്ന് സംശയിക്കുന്ന 6,000 പേരെ പോലീസിനെ ഉപയോഗിച്ച് ഡ്യൂറ്റററ്റ് കൊന്നതായാണ് കരുതുന്നത്.

Scroll To Top