Friday April 28, 2017
Latest Updates

ഫിലിപ്പൈന്‍സ്‌ പ്രസിഡണ്ട് മനുഷ്യനെ മുതലയ്ക്ക് എറിഞ്ഞു കൊടുത്തതായി ആരോപണം

ഫിലിപ്പൈന്‍സ്‌ പ്രസിഡണ്ട് മനുഷ്യനെ മുതലയ്ക്ക് എറിഞ്ഞു കൊടുത്തതായി ആരോപണം

ഫിലിപ്പൈന്‍സ്‌ പ്രസിഡണ്ട് റോഡ്രിഗോ ഡ്യൂററ്റ് തന്റെ എതിരാളികളിലൊരാളെ മുതലയ്ക്ക് ഭക്ഷണമാകാന്‍ എറിഞ്ഞുകൊടുത്തതായി ആരോപണം. പ്രസിഡന്റിന്റെ മിലിഷ്യ ഡെത്ത് സ്‌ക്വാഡിലെ മുന്‍ ഉദ്യോഗസ്ഥനായ എഡ്ഗാര്‍ മട്ടോബാറ്റോ ആണ് ആരോപണമുന്നയിച്ചത്.

പ്രസിഡന്റിന്റെ എതിരാളികളായ 1,000ഓളം പേരെ അദ്ദേഹത്തിന്റെ ഉത്തരവു പ്രകാരം താനടക്കമുള്ള പൊലീസുകാരും കമ്മ്യൂണിസ്റ്റുകാരും കൊന്നതായും മട്ടോബാറ്റോ കുറ്റസമ്മതം നടത്തി.1988നും 2013നും ഇടയിലായിരുന്നു ഈ കൊലപാതകങ്ങള്‍. ഇതിലൊരാളെയാണ് ജീവനോടെ മുതലയ്ക്ക് ഭക്ഷണമായി നല്‍കിയത്.

മറ്റുള്ളവരെ തീവച്ചും കഴുത്തു ഞെരിച്ചും മറ്റും കൊലപ്പെടുത്തിയ ശേഷം ക്വാറിയില്‍ കുഴിച്ചുമൂടി. ചില ശരീരങ്ങള്‍ കടലില്‍ മീനുകള്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്തു.

ഡ്യൂററ്റിന്റെ നിയമവിരുദ്ധമായ കൊലപാതകങ്ങളെപ്പറ്റി അന്വേഷണം നടത്തുന്ന സെനറ്റിനു മുന്നിലാണ് 57കാരനായ മട്ടോബാറ്റോ കുറ്റങ്ങള്‍ ഏറ്റു പറഞ്ഞത്. ഡ്യൂററ്റോ ആദ്യമായി അധികാരമേറ്റ് 72 ദിവസങ്ങള്‍ക്കകം 3,140 പേരെ കൊലപ്പെടുത്തി എന്നാണ് ആരോപണം. എന്നാല്‍ മട്ടോബാറ്റോയുടെ ആരോപണങ്ങളെ ഡ്യൂററ്റിന്റെ സഹായികള്‍ നിഷേധിച്ചു.

Scroll To Top