Monday December 05, 2016
Latest Updates

മുപ്പത് വര്‍ഷം മുമ്പ് അപ്രത്യക്ഷനായ കൗമാരക്കാരന്റെ മരണകാരണം ലൈംഗീക പീഡനത്തെ തുടര്‍ന്നോ?

മുപ്പത് വര്‍ഷം മുമ്പ് അപ്രത്യക്ഷനായ കൗമാരക്കാരന്റെ മരണകാരണം ലൈംഗീക പീഡനത്തെ തുടര്‍ന്നോ?

ഡബ്ലിന്‍:ഫിലിപ്പ് കാരിന്‍സ് എന്ന കൌമാരക്കാരന്റെ മുഖം പരിചയമില്ലാത്ത ഐറിഷ് കാരുണ്ടാവില്ല.കഴിഞ്ഞ മുപ്പതു വര്ഷമായി ആ ചിരിക്കുന്ന മുഖം ജനക്കൂട്ടത്തിനിടയില്‍ റാത്ത്ഫര്‍നാംകാര്‍ മാത്രമല്ല,അയര്‍ലണ്ടിലെ ജനം ഒന്നടങ്കം തേടുകയാണ്.
എങ്ങനെ തേടാതിരിക്കും?സ്‌കൂളില്‍ നിന്നും മടങ്ങി വീടിന് തൊട്ടടുത്തുള്ള ഇടവഴിവരെ ഫിലിപ്പ് വന്നത് കണ്ടവരുണ്ട്.പക്ഷെ വീടിനു സമീപം വെച്ച് പിന്നിട് ഫിലിപ്പ് അപ്രത്യക്ഷനാവുകയായിരുന്നു.തൊട്ടടുത്തൊരു പറമ്പില്‍ നിന്നും ഫിലിപ്പിന്റെ സ്‌കൂള്‍ ബാഗ് പിന്നീട് കണ്ടെത്തി.
1986 ല്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഫിലിപ്പ് കാരിനെ കാണാതാകുന്നത്. 13 കാരനായ ഫിലിപ്പ് കാരിനായി വ്യാപകമായ അന്വേഷണങ്ങളും തിരച്ചിലുമാണ് അന്ന് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫിലിപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ഒരു സ്ത്രീ രംഗത്തെത്തിയിരിക്കുന്നു. ഇതോടെ പുതിയ വഴിത്തരിവിലാണ് ഫിലിപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ്.

ഗാര്‍ഡ നേരത്തെ ചോദ്യം ചെയ്തിരുന്ന പെഡൊഫില്‍ ഇമോണ്‍ കുക്കിനെതിരെയുള്ള വിവരങ്ങളാണ് ഇവര്‍ നല്‍കുന്നത്. പൈറേറ്റ് റേഡിയോ നടത്തിപ്പുകാരനും അവതാരകനുമായിരുന്ന കൂക്ക് കഴിഞ്ഞ മാസം മരണപ്പെട്ടിരുന്നു.
ഫിലിപ്പ് കാരിന്‍സിനെ കാണാതായ വാര്‍ത്ത വന്നതിന് ശേഷം ഫിലിപ്പിനെയും കൂക്കിനെയും ഒരുമിച്ച് കണ്ടെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. ഒരു റേഡിയോ സ്‌റ്റേഷനില്‍ നിന്നും ഇരുവരെയും കണ്ടെന്നും അതിനാല്‍ ഫിലിപ്പിന്റെ ഘാതകന്‍ കൂക്ക് തന്നെയാണെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു. 1980 കാലയളവില്‍ തട്ടിക്കൊണ്ടുപോകലിനും ലൈംഗീക പീഡനത്തിനും ഇരയായിരുന്നു താനും എന്ന് ഈ സ്ത്രീ പറയുന്നു.
ഈ സ്ത്രീ പറയുന്ന കാര്യങ്ങള്‍ വിശ്വസനീയമെന്നാണ് ഗാര്‍ഡയും കരുതുന്നത്. പുതിയ വെളിപ്പെടുത്തല്‍ ലഭിച്ചതോടെ കേസുമായി ബന്ധപ്പെട്ട് DNA പരിശോധനയും മറ്റ് അന്വേഷണങ്ങള്‍ തുടരും
കുറ്റക്കാരാനായ കൂക്ക് തന്റെ 79 ാം വയസ്സില്‍ മരണപ്പെട്ടതോടെ ഫിലിപ്പിന്റെ മൃതദേഹം എവിടെയാണ് സംസ്‌കരിച്ചതെന്ന അറിയാനുള്ള ഏക വഴിയും ഇല്ലാതായിരിക്കുകയാണ്.

Scroll To Top