Tuesday May 30, 2017
Latest Updates

ഡബ്ലിനിലെ കൗമാരക്കാരനെ കൊന്നതാകാമെന്നു വെളിപ്പെടുത്തിയത് പ്രതിയുടെ ഭാര്യ

ഡബ്ലിനിലെ കൗമാരക്കാരനെ കൊന്നതാകാമെന്നു വെളിപ്പെടുത്തിയത് പ്രതിയുടെ ഭാര്യ

ഡബ്ലിന്‍:കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി കുപ്രസിദ്ധനായ ഈമണ്‍ കുക്ക്, തട്ടിയെടുക്കപ്പെട്ടു എന്ന് കരുതുന്ന ഫിലിപ്പ് കാരിന്‍സിനെ കൊന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് കുക്കിന്റെ മുന്‍ ഭാര്യ വെളിപ്പെടുത്തി. ഇതിന്റെ നിജസ്ഥിതി അറിയാനായി കുക്കിന്റെ ഭൂഗര്‍ഭ അറ ഗാര്‍ഡ പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുക്ക് കഴിഞ്ഞയാഴ്ച മരണപ്പെട്ടിരുന്നു.

ഡബ്ലിന്‍ മലനിരകളിലെ ട്രാന്‍സ്മിറ്റര്‍ സൈറ്റിലെവിടെയെങ്കിലും ഫിലിപ്പിന്റെ ശരീരാവശിഷ്ടങ്ങള്‍ കുഴിച്ചിട്ടിരിക്കാമെന്നാണ് ഭാര്യ പറയുന്നത്. കുക്കില്‍ നിന്നും ഭാര്യയ്ക്കും കൊടിയ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു

RELATED NEWS:മുപ്പത് വര്‍ഷം മുമ്പ് അപ്രത്യക്ഷനായ കൗമാരക്കാരന്റെ മരണകാരണം ലൈംഗീക പീഡനത്തെ തുടര്‍ന്നോ?http://irishmalayali.com/philip-carriens-story-news/

 

Scroll To Top