Saturday December 10, 2016
Latest Updates

ഹെഡ് ടാക്ക്ളിംഗ് കൊണ്ട് താരമായി മാഞ്ചസ്റ്റര്‍ താരം ഫില്‍ ജോണ്‍സ്; സോഷ്യല്‍ മീഡിയാ സംസാരം ഇപ്പോള്‍ ഇതേക്കുറിച്ചാണ്

ഹെഡ് ടാക്ക്ളിംഗ് കൊണ്ട് താരമായി മാഞ്ചസ്റ്റര്‍ താരം ഫില്‍ ജോണ്‍സ്; സോഷ്യല്‍ മീഡിയാ സംസാരം ഇപ്പോള്‍ ഇതേക്കുറിച്ചാണ്

വ്യത്യസ്തമായ ഡിഫന്‍ഡിംഗ് ടാക്കഌംഗ് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരം ഫില്‍ ജോണ്‍സ്. ഞായറാഴ്ത്ത ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ആഴ്‌സണലിനെതിരായ മത്സരത്തില്‍ നിലത്ത് കിടന്ന് തല കൊണ്ട് പന്ത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ ഹിറ്റായിരിക്കുന്നത്.

ട്വിറ്ററിലും മറ്റും ചിലര്‍ ഫില്‍ ജോണ്‍സിന്റെ ആത്മാര്‍ത്ഥതയെ പ്രശംസിക്കുമ്പോള്‍ കൂടുതല്‍ ആളുകളും ഫില്ലിനെ കളിയാക്കുകയാണ് ചെയ്യുന്നത്.

ആഴ്‌സണല്‍ ഫോര്‍വേര്‍ഡ് ഒലീവിയര്‍ ജിറോഡ് പന്തുമായി മുന്നേറുന്നതിനിടെ ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ഫില്‍ നിലത്ത് വീണു. അപ്പോള്‍ ജിറോഡ് പന്തെടുക്കാന്‍ മുന്നോട്ട് ഓടിയ അവസരത്തിലാണ് കിടന്ന കിടപ്പില്‍ തന്നെ തലകൊണ്ട് പന്ത് നിയന്ത്രിക്കാന്‍ ഫില്‍ ശ്രമിക്കുന്നത്.

മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു. മാഞ്ചസ്റ്റര്‍ യൂണേറ്റഡിന് വേണ്ടി ഹെരേറയാണ് ഗോള്‍ നേടിയത്. ആഴ്‌സണലിന് ലഭിച്ച ഗോള്‍ മാഞ്ചസ്റ്റര്‍ താരം ബ്ലാക്കെറ്റിന്റെ ഓണ്‍ ഗോളായിരുന്നു.

Scroll To Top