Saturday December 03, 2016
Latest Updates

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ ,ബിസിനസ് കോഴ്‌സുകള്‍ പഠിക്കാന്‍ അയര്‍ലണ്ടില്‍ അവസരം

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ ,ബിസിനസ് കോഴ്‌സുകള്‍ പഠിക്കാന്‍ അയര്‍ലണ്ടില്‍ അവസരം

ഡബ്ലിന്‍:ലോകത്തുടനീളം ഏറെ തൊഴില്‍ സാധ്യതകളുള്ള ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ച്ചറല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും അവസരം ഒരുക്കി അയര്‍ലണ്ടിലെ ഡബ്ലിന്‍ ഐ ഐ ടിയും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ പ്രമുഖരായ ഇന്നോ ഫാര്‍മ ലാബ്‌സും ചേര്‍ന്നാരംഭിക്കുന്ന ആദ്യബാച്ച് 2016 സെപ്റ്റംബറില്‍ ആരംഭിക്കും.

ഒരു വര്‍ഷം വീതം ദൈര്‍ഘ്യമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ച്ചറല്‍ ആന്‍ഡ് പ്രോസസ് ടെക്‌നോളജി,ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് ആന്‍ഡ് ടെക്‌നോളജി,ഫുഡ് ബിസിനസ് മാനേജ് മെന്റ് ആന്‍ഡ് ടെക്‌നോളജി എന്നീ മൂന്ന് എം എസ് സി കോഴ്‌സുകള്‍ക്കും മൂന്നു സെമസ്റ്ററുകള്‍ വീതമാണ് ഉള്ളത്.
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രാരംഭമായുള്ള കോഴ്‌സില്‍ ചേരാനുള്ള മിനിമം യോഗ്യത സയന്‍സിലോ എഞ്ചിനിയറിംഗിലോ ഉള്ള ബിരുദമാണ്.ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിന് ബിസിനസില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ മുന്‍ തൊഴില്‍ പരിചയം അഭിലഷണീയമാണ്.

തിയററ്റിക്കല്‍ ക്ലാസുകള്‍ ഡബ്ലിന്‍ ഐഐ ടിയിലും പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ ഡബ്ലിന്‍ സാന്‍ഡിഫോര്‍ഡ് ഇന്‍ഡസ്റ്റ്രിയല്‍ എസ്റ്റേറ്റിലുള്ള ഇന്നോ ഫര്‍മയുടെ റെവാന്‍സ്‌കോട്ട് കാമ്പസിലുമാണ് ഒരുക്കിയിരിക്കുന്നത്.കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ ഇന്റ്റ്‌റേണ്‍ ഷിപ്പ് അടക്കമുള്ള തുടര്‍ തൊഴില്‍ സൗകര്യങ്ങള്‍ ലഭ്യമാണെന്ന് അയര്‍ലണ്ടിലെ പ്രമുഖ കരിയര്‍ കണ്‍സള്‍ട്ടന്റ്മാരായ ന്യൂ വേള്‍ഡ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് അറിയിച്ചു.

അയര്‍ലണ്ടില്‍ കോഴ്‌സ് ചെയ്യാന്‍ താത്പര്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താഴെ പറയുന്ന ഈ മെയിലിലോ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ന് തന്നെ വിളിയ്ക്കുക.
0091 9605488086(Nithin/INDIA)
00353872287955(IRELAND)
00353852707935(IRELAND)
or Submit your CV to
info@newworldhealthcarerecruitment.com
mtazz1122@gmail.com

Scroll To Top