Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിക്കും,ടാക്‌സ് കുറച്ച് വില വര്‍ദ്ധനവിനെ നേരിടണമെന്ന് വ്യാപാരികള്‍

അയര്‍ലണ്ടില്‍ പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിക്കും,ടാക്‌സ് കുറച്ച് വില വര്‍ദ്ധനവിനെ നേരിടണമെന്ന് വ്യാപാരികള്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ പെട്രോള്‍ ഡീസല്‍ വിലയില്‍ ഈ മാസം അവസാനത്തോടുകൂടി വര്‍ദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ് .മോട്ടോറിങ് ഓര്‍ഗനൈസേഷനായ എ.എ. അയര്‍ലണ്ടാണ് ഈ വിവരം നല്‍കുന്നത്.

സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 129.1 C വിലുള്ള പെട്രോളിന്‍ 3.1 C യും ഡീസലിന് 2.1C വര്‍ദ്ധിക്കുമെന്നാണ് AA അയര്‍ലണ്ട് സൂചന നല്‍കുന്നത്. പെട്രോളിന്റെയും മറ്റ് അനുബന്ധ ഓയിലുകളുടെയും വിലവര്‍ദ്ധനവ് സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കും.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ദ്ധിക്കുന്നതിന്റെ പ്രതിഫലനമാണ് അര്‍ലണ്ടിലും ഉണ്ടാവുക.അന്താരാഷ്ട്ര വിപണിയില്‍ ഒരു ബാരല്‍ പെട്രോളിന്റെ വില 44ല്‍ നിന്നും 47 ഡോളര്‍ ആയാണ് കൂടിയിരിക്കുന്നത്.മോട്ടോര്‍ വാഹനമുപയോഗിക്കുന്ന സാധാരണക്കാരാനായ ഒരാള്‍ക്ക് ഒരു മാസം വരുന്ന ഏകദേശ പെട്രോള്‍ ചിലവ് 193.65 യൂറോ ആണ്. വില വര്‍ദ്ധനവ് കുടുംബ ബഡ്ജറ്റിലും ചിലവിനത്തില്‍ വര്‍ദ്ധനവുണ്ടാക്കുമെന്നുറപ്പാണ് .

അയര്‍ലണ്ടിലെ സാമ്പത്തിക മാന്ദ്യക്കാലത്ത് ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കണമെന്ന് വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.മാസം ശരാശരി 190 യൂറോ ഇന്ധനഇനത്തില്‍ ചിലവഴിക്കുന്ന ഒരാള്‍ അതില്‍ 130 യൂറോയും ടാക്‌സായാണ് ചിലവഴിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.

Scroll To Top