Friday September 22, 2017
Latest Updates

മലയാളികളുടെ ഉടമസ്ഥതയില്‍ പുതിയ ഓട്ടോ മൊബൈല്‍ ഗ്യാരേജ് ആരംഭിക്കുന്നു

മലയാളികളുടെ ഉടമസ്ഥതയില്‍ പുതിയ ഓട്ടോ മൊബൈല്‍ ഗ്യാരേജ്  ആരംഭിക്കുന്നു

ദ്രോഗഡ:കൌണ്ടി ലൗത്തിലെ കോളനില്‍ മലയാളികളുടെ ഉടമസ്ഥതയില്‍ പുതിയ മോട്ടോര്‍ വാഹന ഗ്യാരേജ് ഇന്ന്  മുതല്‍ ആരംഭിക്കുന്നു.
ഓട്ടോ മൊബൈല്‍ എഞ്ചിനിയറിംഗില്‍ ബിരുദവും,വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയവുമുള്ള ഡിനില്‍ പീറ്ററിന്റെ സംരഭകത്വത്തിലാണ് പീറ്റേഴ്‌സ് ഗരാഷ് എന്ന പേരിലുള്ള പുതിയ സ്ഥാപനം ആരംഭിക്കുന്നത്.

വാഹനം ഏതു തന്നെയായാലും കമ്പനി ഗാരേജുകളെ വെല്ലുന്ന ക്വാളിറ്റി സര്‍വീസ് ഏവര്‍ക്കും പ്രാപ്യമായ നിരക്കില്‍ ചെയ്തു കൊടുക്കുക എന്നതാണ്
പീറ്റേഴ്‌സിന്റെ ലക്ഷ്യം.ജനറല്‍ സര്‍വീസുകള്‍ മുതല്‍ എഞ്ചിന്‍ അഴിച്ചു പണിയാന്‍ വരെ സാധ്യമായ ആധുനീക യന്ത്രസാമഗ്രികളാല്‍ സജ്ജമാണ് പീറ്റേഴ്‌സ് ഗരാഷ് എന്ന് മാനേജ് മെന്റ് വ്യക്തമാക്കി.

ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനും,സ്‌പെഷ്യല്‍ ആരംഭ ഓഫറുകള്‍ ലഭ്യമാക്കുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി സംരംഭകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:0879016035(ഡിനില്‍ പീറ്റര്‍)

Scroll To Top