Sunday December 11, 2016
Latest Updates

പച്ചക്കറികളിലെ കീടനാശിനികള്‍ ബീജോദ്പാദനത്തെ ബാധിക്കുമെന്ന് പഠനം 

പച്ചക്കറികളിലെ കീടനാശിനികള്‍ ബീജോദ്പാദനത്തെ ബാധിക്കുമെന്ന് പഠനം 

പഴങ്ങളിലും പച്ചക്കറികളും തളിക്കുന്ന കീടനാശിനികള്‍ മനുഷ്യന്റെ ബീജോല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. ഗവേഷക സംഘം 155 പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ച ആളുകള്‍ക്ക് ബീജ ഉല്‍പ്പാദനം കുറലാണെന്ന് കണ്ടെത്തി. സാധാരണയായി പുരുഷന്മാര്‍ക്കുണ്ടാകേണ്ടതിലും 32 ശതമാനം കുറവാണ് ഇവരുടെ ബിജത്തിന്റെ അളവ്.

2007നും 2012നും ഇടയില്‍ യുഎസിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ 155 ആളുകളില്‍നിന്ന് ശേഖരിച്ച 330 സെമന്‍ സാമ്പിളുകള്‍ പരിശോധിച്ചാണ് ഗവേഷകസംഘം പഠനം നടത്തിയത്. ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ പുരുഷന്മാര്‍ മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്നില്ലെന്ന വസ്തുത ഉള്‍ക്കൊള്ളുന്നതായും അതിനെ അംഗീകരിക്കുന്നതായും ഗവേഷണം നടത്തിയ സംഘം അവരുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

കഴിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളും ഇന്‍ഫെര്‍ട്ടിലിറ്റിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പഠനം വളരെ പ്രധാനപ്പെട്ടതാണെന്ന് ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ഫെര്‍ട്ടിലിറ്റി വിദഗ്ധന്‍ പ്രൊഫ. അലന്‍ പേസി പറഞ്ഞു. ചില ആളുകളുടെ എങ്കിലും ഇന്‍ഫെര്‍ട്ടിലിറ്റിക്ക് കാരണം കഴിക്കുന്ന ഭക്ഷണമാണെന്ന് കണ്ടെത്താന് കഴിഞ്ഞത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top