Thursday December 08, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ കുട്ടികളുടെ വ്യക്തിത്വ വികസന ക്യാമ്പ്

വാട്ടര്‍ഫോര്‍ഡില്‍ കുട്ടികളുടെ വ്യക്തിത്വ വികസന ക്യാമ്പ്

വാട്ടര്‍ഫോര്‍ഡ്:വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരള പിറവിയോടനുബന്ധിച്ച് ‘എന്റെ മലയാളം’
സoഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള വ്യക്തിത്വ വികസന ക്യാപ് ‘മഴവില്ല് 2016’ നവംബര്‍ 5ന് ശനിയാഴ്ച്ച(നാളെ)രാവിലെ 10.30 മുതല്‍ വില്യംസ് ടൗണ്‍ കമ്മ്യൂണിറ്റി യൂത്ത് സെന്ററില്‍ വെച്ച് നടത്തപ്പെടും.
കാര്‍ട്ടൂണ്‍ കളരി,നര്‍മസല്ലാപം,കുട്ടി കവിതകള്‍,തുടങ്ങി ഒട്ടേറെ പരിപാടികള്‍ ക്യാമ്പില്‍ ഉണ്ടായിരിക്കും.
6 വയസ് മുതല്‍ 15 വയസ്സ് വരെ പ്രായപരിധിയിലുള്ള എല്ലാ  കുട്ടികള്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.താത്പര്യമുള്ളവര്‍ ശനിയാഴ്ച്ച രാവിലെ 10.30ന് വില്യംസ് ടൗണ്‍ കമ്മ്യൂണിറ്റി യൂത്ത് സെന്ററില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു

Scroll To Top