Wednesday December 07, 2016
Latest Updates

മോര്‍ട്ട്‌ഗേജ് :സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് കുറച്ച് പെര്‍മനന്റ് ടി എസ് ബി ,ഇടപാടുകാര്‍ക്ക് വര്‍ഷം 10,000 യൂറോയെങ്കിലും ലാഭമുണ്ടാകുമെന്ന് വാഗ്ദാനം

മോര്‍ട്ട്‌ഗേജ് :സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് കുറച്ച് പെര്‍മനന്റ് ടി എസ് ബി ,ഇടപാടുകാര്‍ക്ക് വര്‍ഷം 10,000 യൂറോയെങ്കിലും ലാഭമുണ്ടാകുമെന്ന് വാഗ്ദാനം

ഡബ്ലിന്‍:പെര്‍മനന്റ് ടി എസ് ബി ബാങ്കില്‍ നിന്നും മോര്‍ട്ട്‌ഗേജ് അനുവദിച്ചിട്ടുള്ള ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത.നിരന്തരമായ സര്‍ക്കാര്‍ അഭ്യര്‍ഥനകള്‍ക്കൊടുവില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് കുറയ്ക്കാന്‍ ബാങ്ക് തീരുമാനിച്ചു.4.5% ത്തില്‍ നിന്നും 3.7%എന്ന നിരക്ക് മുതലുള്ള വിവിധ പലിശ നിരക്കിലെയ്ക്കാണ് ഇളവു വരുത്തുവാന്‍ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. 

വേരിയബിള്‍ റേറ്റിലുള്ള 70.000 ഇടപാടുകാര്‍ക്ക് പുതിയ പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും .ലോണ്‍ തുകയുടെ വലിപ്പത്തിന്റെ അനുപാതവും,വീടിന്റെ ഇപ്പോഴുള്ള മൂല്യവും കണക്കാക്കിയാണ് പുതിയ പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 0.2 %കുറവാണ് ലഭ്യമാവുക.ഒരു ലക്ഷം യൂറോ മോര്‍ട്ട്‌ഗേജും,2.5 ലക്ഷം യൂറോ നിലവില്‍ മൂല്യവും ഉള്ള വീട്ടുടമയ്ക്ക് പതിനായിരം യൂറോയോളം ലാഭം വര്‍ഷത്തില്‍ ഉണ്ടാവുമെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും എത്ര യൂറോ കൃത്യമായി യഥാര്‍ഥ ലാഭം ഉണ്ടാവുമെന്ന് പിന്നീടേ വ്യക്തമാവുകയുള്ളു.പലിശ നിരക്കില്‍ മാറ്റം ആവശ്യമുണ്ടെങ്കില്‍ ബാങ്കിന് അപേക്ഷ നല്‌കേണ്ടതുണ്ട്.

2007 മുതല്‍ വീട് വാങ്ങിയ മലയാളികള്‍ അടക്കമുള്ള കൂടുതല്‍ വായ്പ്പക്കാര്‍ക്കും ബാങ്കിന്റെ നടപടി കാര്യമായ ലാഭം ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.നെഗറ്റിവ് ഇക്വിറ്റിയിലേയ്ക്കു വീടുവില താഴ്ന്നിട്ടുള്ളവര്‍ക്ക് കേവലം 0.2 % മാത്രമാണ് കുറവുണ്ടാവുക.

പലിശ നിരക്കുകളില്‍ കുറവു വരുത്താന്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്തെ ആറു മുന്‍നിര ബാങ്കുകള്‍ നിയമപരമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍ കഴിഞ്ഞാഴ്ച്ച വ്യക്തമാക്കിയിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ യൂറോസോണില്‍ നിന്നും വായ്പകള്‍ ലഭ്യമാകുമ്പൊഴും ബാങ്കുകള്‍ ഉയര്‍ന്ന പലിശനിരക്ക് തുടരുന്നത് വ്യാപകമായ വിമര്‍ശനങ്ങളും ക്ഷണിച്ചു വരുത്തിയിരുന്നു. നിലവില്‍ 4.5 ശതമാനമാണ് രാജ്യത്ത് വേരിയബിള്‍ പലിശനിരക്കുകള്‍. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ശരാശരിയേക്കാള്‍ രണ്ടുമടങ്ങ് അധികമാണിത്.അതേ സമയം അള്‍സ്റ്റര്‍ ബാങ്കും,ബാങ്ക് ഓഫ് അയര്‍ലണ്ടും ഇതേ സംബന്ധിച്ച നിലപാട് പ്രഖ്യാപിച്ചിട്ടില്ല.ധനമന്ത്രിആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് കുറയ്ക്കില്ലെന്ന വാശിയിലാണ് ഈ ബാങ്കുകള്‍.

Scroll To Top