Wednesday September 26, 2018
Latest Updates

ഇന്ത്യയ്ക്ക് പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ നിയമിതനായി

ഇന്ത്യയ്ക്ക് പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ നിയമിതനായി

റോം:ഇന്ത്യയുടെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയായി ഇറ്റലിയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ് ഗിയാംബാറ്റിസ്റ്റ ദിക്വറ്റാറോ നിയമിതനായി.

ഇന്ത്യയ്ക്ക് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വത്തിക്കാന്‍ അംബാസിഡര്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെയും നേപ്പാളിന്റെയും അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തിരുന്ന ആര്‍ച്ച് ബിഷപ് സാല്‍വത്താരോ പെനാച്ചിയോ പോളണ്ടിലേക്ക് സ്ഥലം മാറിപോയതിനെ തുടര്‍ന്നായിരുന്നു ഇത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച അവസരത്തിലാണ് പുതിയ ന്യൂണ്‍ഷ്യോയുടെ നിയമനം നടക്കുന്നത്.ബൊളിവിയായിലെ ന്യൂണ്‍ഷ്യോയായി സേവനം ചെയ്യുകയായിരുന്നു അറുപത്തിരണ്ടുകാരനായ ഈ ഇറ്റലിക്കാരന്‍. ഇന്ത്യന്‍ സമയം വൈകുന്നേരം നാല് മുപ്പതിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്

Scroll To Top