Monday December 05, 2016
Latest Updates

ജനകീയ പങ്കാളിത്തത്തിന് ഐറിഷ് സര്‍ക്കാരിന്റെ പുതിയ പദ്ധതി,പങ്കാളിത്വവും,സഹായവും പരിശീലനവും വേണ്ടവര്‍ക്ക് ബന്ധപ്പെടാം

ജനകീയ പങ്കാളിത്തത്തിന് ഐറിഷ് സര്‍ക്കാരിന്റെ പുതിയ പദ്ധതി,പങ്കാളിത്വവും,സഹായവും പരിശീലനവും വേണ്ടവര്‍ക്ക് ബന്ധപ്പെടാം

ഡബ്ലിന്‍: ജനകീയ പങ്കാളിത്തത്തിന് ഐറിഷ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. പദ്ധതിയുടെ ഭാഗമായി രൂപം കൊടുത്ത പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ്‌വര്‍ക്കിലേക്ക് (പി പി എന്‍ ) കൂടുതല്‍ സംഘടനകളെ ക്ഷണിച്ചു. രാജ്യത്തെ സിറ്റി/ കൗണ്ടി / ടൌണ്‍ കൌണ്‍സിലുകളുടെ നേതൃത്വത്തിലാണ് ജനകീയ പങ്കാളിത്ത പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടകള്‍ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം 

കൌണ്‍സിലുകളുടെ നിര്‍ണ്ണായക സമിതികളിലേക്ക് യോഗ്യരായവരെ നോമിനേറ്റ് ചെയ്യുക. നയരൂപീകരണത്തില്‍ പങ്കാളികളാവുക, വിവരങ്ങള്‍ പങ്കുവയ്ക്കുക, തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാകുന്ന സംഘടനകളില്‍ നിന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. സംഘടന അംഗങ്ങള്‍ക്ക് കൌണ്‍സിലുകളുടെ ലോക്കല്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് കമ്മറ്റികളിലും ഏഴോളം നയരൂപീകരണ സമിതികളിലും അംഗത്വം ലഭിക്കും. 

ppn-structures1പദ്ധതി രൂപീകരണത്തില്‍ മാത്രമല്ല സംഘടനകള്‍ക്ക് പദ്ധതികള്‍ നടപ്പാക്കാനുള്ള ധനപരവും അല്ലാത്തതുമായ സഹായങ്ങള്‍,ട്രെയിനിംഗ് എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി സംഘടനകള്‍ക്ക് നല്‍കപ്പെടും .കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ലോക്കല്‍ കൌണ്‍സിലുകളുമായി ബന്ധപ്പെടണം

ചില കൌണ്ടി കൌണ്‍സിലുകള്‍ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ,പ്രാദേശിക ജനപ്രതിനിധികള്‍ വഴി ബന്ധപ്പെടാല്‍ സംഘടനകള്‍ക്ക് അംഗത്വം ലഭിച്ചേക്കാം .

ഡബ്ലിന്‍ സിറ്റി കൌണ്‍സിലില്‍ ഒക്ടോബര്‍ 1 ന് മുന്‍പായി പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ്‌വര്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ സംഘടനകള്‍ക്കും പദ്ധതിയുടെ കീഴില്‍ രൂപീകരിക്കുന്ന വിവിധ സമിതികളില്‍ വോട്ടവകാശമുണ്ടാകും. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ സംഘടനകളും ഒരു പ്ലീനറി നോമിനിയെയും ഈ ആള്‍ക്ക് പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ഒരു പകരക്കാരനെയും നാമനിര്‍ദ്ദേശം ചെയ്യണം.

സര്‍ക്കാരിന്റെ നയ രൂപികരണവും ധനകാര്യ വിഭവ വിതരണവും ഇത്തരം സമിതികളിലൂടെ നടത്തപ്പെടുന്നതിനാല്‍ മത സാംസ്‌കാരിക രംഗത്തടക്കമുള്ള മലയാളി സംഘടനകള്‍ ഇവ പ്രയോജനപ്പെടുത്തുന്നത് ഉചിതമായിരിക്കും 

Scroll To Top