Friday November 24, 2017
Latest Updates

ജനങ്ങളുടെ മുഖ്യമന്ത്രിയാവും :കേജരിവാള്‍ 

ജനങ്ങളുടെ മുഖ്യമന്ത്രിയാവും :കേജരിവാള്‍ 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലുള്ള മുഖ്യമന്ത്രിയാവുമെന്ന് അരവിന്ദ് കേജരിവാള്‍. അഴിമതി അവസാനിപ്പിക്കലിനാണ് ആദ്യ പരിഗണന. ഡല്‍ഹിയില്‍ വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. മോദിയുടെ വിജയ സാധ്യത ഡല്‍ഹിയില്‍ തീര്‍ന്നെന്ന് എ.എ.പി പ്രതികരിച്ചു. എ.എ.പി നാലില്‍ മൂന്ന് ഭൂരിപക്ഷത്തിലേക്കെത്തുകയാണ്.

ബി.ജെ.പി കോട്ടകളടക്കം തകര്‍ത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളെപ്പോലും അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ആം ആദ്മി പാര്‍ട്ടിയുടേത്. അരവിന്ദ് കേജ്‌രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ ബി.ജെ.പി രംഗത്തിറക്കിയ കിരണ്‍ ബേദി ഏറെ പിന്നിലാണ്.

ഒരു സീറ്റ് പോലും നേടാനാവാത്ത ദയനീയ പരാജയത്തിലേക്ക് കോണ്‍ഗ്രസ് മൂക്കുകുത്തിയപ്പോള്‍ ബി.ജെ.പിയുടെ പ്രാതിനിധ്യം ഒറ്റ അക്കത്തിലൊതുങ്ങി.

Scroll To Top