Sunday December 04, 2016
Latest Updates

പിഴയടയ്ക്കാന്‍ പണമില്ലാത്ത 9000 പേരെ അയര്‍ലണ്ടില്‍ ജയിലിലടച്ചു 

പിഴയടയ്ക്കാന്‍ പണമില്ലാത്ത 9000 പേരെ അയര്‍ലണ്ടില്‍ ജയിലിലടച്ചു 

ഫോട്ടോ:അയര്‍ലണ്ടിലെ ഒരു സാധാരണ ജയില്‍ മുറി

ഡബ്ലിന്‍:വിവിധ കുറ്റകൃത്യങ്ങള്‍ക്കായി ഫൈന്‍ അടയ്ക്കാന്‍ ശിക്ഷിക്കപ്പെട്ടിട്ടും ഫൈന്‍ അടയ്ക്കാന്‍ തയ്യാറാവാതെയിരുന്ന 9000 പേരെ കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ ജയിലുകളില്‍ അടച്ചതായി റിപ്പോര്‍ട്ട്.

ഏറ്റവും അത്യാവശ്യപ്പെട്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ കുറ്റവാളികളെ ജയിലിലേയ്ക്ക് അയയ്ക്കാവു എന്നാണ് 2010 ലെ ദി ഫൈന്‍ ആക്റ്റില്‍ പറയുന്നത്.പക്ഷെ അയര്‍ലണ്ടില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേയ്ക്ക് പോകാന്‍ ആഗ്രഹിച്ചിരിക്കുന്നവരാണ് സ്ഥിരം കുറ്റവാളികളില്‍ ഏറെയും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഭവനരഹിതരും ഭക്ഷണദാരിദ്രം അനുഭവിക്കുന്നവരുമടക്കം ഒട്ടേറെ പേര്‍ ചെറിയ കുറ്റങ്ങള്‍ ചെയ്ത് ജയിലിലെ സുഖസൗകര്യങ്ങള്‍ തേടുന്നവരാണത്രേ.

ജയിലിലെ സുഖ സൌകര്യങ്ങള്‍ക്ക് പേര് കേട്ട രാജ്യമാണ് അയര്‍ലണ്ട്.കൃത്യമായ കണക്കുകള്‍ പ്രകാരം 8965 പേരെയാണ് കഴിഞ്ഞ വര്‍ഷം ജയിലിലേയ്ക്ക് അയച്ചത് 

അയര്‍ലണ്ടില്‍ ഒരാളെ ജയിലില്‍ പാര്‍പ്പിക്കുന്നതിനായി ഒരു വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ ആകെ ചിലവഴിക്കുന്നത് 77,222 യൂറോ ആണെന്നറിയുമ്പോഴാണ് ജയില്‍ ജീവിതത്തിന്റെ വിലയറിയുന്നത്.

Scroll To Top