Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ പെന്‍ഷന്‍ പദ്ധതികള്‍:സമഗ്ര മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍,സര്‍വീസിലുള്ളവര്‍ക്കും പുതിയ നിയമം ബാധകമായേക്കും

അയര്‍ലണ്ടിലെ പെന്‍ഷന്‍ പദ്ധതികള്‍:സമഗ്ര മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍,സര്‍വീസിലുള്ളവര്‍ക്കും പുതിയ നിയമം ബാധകമായേക്കും

ഡബ്ലിന്‍:അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വരും വര്‍ഷങ്ങളില്‍ പെന്‍ഷന്‍ സമ്പ്രദായത്തില്‍ വ്യാപകമായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍.
ലോകത്തെ തൊഴില്‍ സംസ്‌കാരം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ആരോഗ്യരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ കാരണം ജനങ്ങള്‍ക്ക് ആയുസ് വര്‍ദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പെന്‍ഷനെയും പെന്‍ഷന്‍ പ്രായത്തെയും പുനഃക്രമീകരിച്ചുകൊണ്ടുള്ള പുതിയ സംവിധനം സ്വീകരിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തയാറെടുക്കുന്നത്.

2028ഓടെ പെന്‍ഷന്‍ പ്രായം 68 ആക്കി ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ 66 ആണ് പെന്‍ഷന്‍ പ്രായം. 2021ല്‍ ഇത് 67 ആക്കി ഉയര്‍ത്തും. എന്നാല്‍ വരും വര്‍ഷങ്ങളില്‍ പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്താനാണ് സാധ്യത. ഒരു പക്ഷേ 81 വയസ്സുവരെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താമെന്നാണ് പെന്‍ഷന്‍ കമ്പനിയായ റോയല്‍ ലണ്ടന്‍ പറയുന്നത്!

പെന്‍ഷന്‍ സമ്പ്രദായവും മാറ്റത്തിന് തയ്യാറെടുക്കുകയാണ്. 2020 മുതല്‍ ‘ടോട്ടല്‍ കോണ്‍ട്രിബ്യൂഷന്‍സ്’ സമീപനമാകും പെന്‍ഷന്റെ കാര്യത്തില്‍ ഉണ്ടാകുക. അതായത് ജോലി ചെയ്യുന്ന കാലത്ത് എടുത്ത സോഷ്യല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍സ് പ്രകാരമാകും പെന്‍ഷന്‍ കണക്കാക്കുക. അതായത് 30 വര്‍ത്തെ സോഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍സ് നല്‍കുന്ന ഒരാള്‍ക്ക് പരമാവധി പെന്‍ഷന്‍ ലഭിക്കും.

ഇനി മുതല്‍ രാജ്യവ്യാപകമായി പെന്‍ഷന്റെ കാര്യത്തില്‍ ഓട്ടോ എന്‍ റോള്‍മെന്റ് സ്‌കീം നടപ്പിലാക്കാനും പദ്ധതിയുണ്ട്. ഇത്തരമൊരു സ്‌കീം അത്യാവശ്യമാണെന്നാണ് വിദഗ്ദ്ധരുടെ കാഴ്ചപ്പാട്. യുകെയില്‍ ഇത്തരം സ്‌കീം നിലവില്‍ വന്നു കഴിഞ്ഞു.

രാജ്യാന്തര വിപണിയായി പെന്‍ഷനെ മാറ്റാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പെന്‍ഷന്‍ പ്രൊഡക്ടുകള്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്ലാതെ പര്‍ച്ചേസ് ചെയ്യാന്‍ ഈ പദ്ധതി സഹായിക്കും. ഇത് കരിയറില്‍ പല രാജ്യങ്ങളിലായി ജോലി ചേയ്യേണ്ടി വരുന്നവരെ സഹായിക്കുമെന്നാണ് കരുതുന്നത്.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ചില മാര്‍ഗങ്ങളിലൂടെ യൂറോപ്പിലെ പെന്‍ഷന്‍ ഫണ്ടുകള്‍ മാറ്റാവുന്ന സംവിധാനങ്ങള്‍ നിലവിലുണ്ട്.ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയിലെ പെന്‍ഷന്‍ നിക്ഷേപമാണ് ഭദ്രം എന്ന് കരുതുന്ന ഒട്ടേറെ പേര്‍ പെന്‍ഷന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തു തുടങ്ങിയിട്ടുണ്ട്.റിട്ടയര്‍ ചെയ്യുമ്പോഴോ,ജോലി ചെയ്യുന്ന കമ്പനി അഥവാ സ്ഥാപനം മാറുമ്പോഴോ പെന്‍ഷന്‍ ട്രാന്‍സ്ഫറും മറ്റു രാജ്യങ്ങളിലേക്ക് സാധ്യമാകുന്ന പദ്ധതിയാണ് ഇത്.

അയര്‍ലണ്ടിലെ പെന്‍ഷന്‍ സമ്പ്രദായത്തിലെ മാറ്റങ്ങള്‍ അടുത്ത വര്‍ഷം ആദ്യം പ്രഖ്യാപിച്ചേക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി

ഐറിഷ് മലയാളി ന്യൂസ്

Scroll To Top