Tuesday January 24, 2017
Latest Updates

അയര്‍ലണ്ടില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 68 വയസാക്കും,ആരോഗ്യത്തിനും സമ്പത്തിനും ഒരുപോലെ മെച്ചമെന്ന് സര്‍ക്കാര്‍

അയര്‍ലണ്ടില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 68 വയസാക്കും,ആരോഗ്യത്തിനും സമ്പത്തിനും ഒരുപോലെ മെച്ചമെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ 65 വയസ്സു കഴിഞ്ഞാലും വിരമിക്കാതെ ജോലിയില്‍ തുടരാമെന്ന് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. 2021ഓടെ പെന്‍ഷന്‍ പ്രായം 67ഉം, 2028ഓടെ 68ഉം ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം നടക്കുന്നത്.

ജനങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഒരുപോലെ മെച്ചമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക വഴി ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ നയം സര്‍ക്കാരിനും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതാണ്. പെന്‍ഷന്‍ നല്‍കേണ്ട എന്നതു മാത്രമല്ല, അവരുടെ ശമ്പളത്തിന്റെ ഒരു പങ്ക് ഇന്‍കം ടാക്സ് ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് എത്തപ്പെടുകയും ചെയ്യും.

അതേസമയം പെന്‍ഷന്‍ ഇനത്തില്‍ ഈ വര്‍ഷം 7 ബില്ല്യണ്‍ യൂറോയാണ് സര്‍ക്കാരിന് ചെലവിടേണ്ടി വരിക. 2026ലാകട്ടെ 8.7 ബില്ല്യണ്‍ യൂറോയും.

സര്‍ക്കാരിന്റെ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്കെതിരെ തൊഴില്‍ദാതാക്കളുടെ സംഘടനയായ ഐബക് (IBEC)രംഗത്തെത്തി കഴിഞ്ഞു.നിലവില്‍ 65 വയസ്സാണ് ഒരു തൊഴിലാളിയുടെ പെന്‍ഷന്‍ പ്രായം.ചില മേഖലകളില്‍ അറുപത്തിയാറും . 65 വയസ്സിനു സേഷവും ജോലി ചെയ്യാം എന്ന പുതിയ നിര്‍ദ്ദേശത്തെയാണ് ഐബക് എതിര്‍ക്കുന്നത്.

പുതിയ നിര്‍ദ്ദേശം എല്ലാവര്‍ക്കും ഒരുപോലെ ഗുണകരമാകില്ലെന്ന് ഐബക് തലവന്‍ ഡോണി ഡോണ്‍ഹോ വ്യക്തമാക്കി. പെന്‍ഷന്‍ എന്നത് ഓരോ ജോലിയെയും സംബന്ധിച്ച് വ്യത്യസ്തമാണ്. എല്ലാ ജോലിക്കാര്‍ക്കും അത് ഒരു പോലെയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top