Thursday December 08, 2016
Latest Updates

പെനാല്‍റ്റി പോയിന്റ് കേസുകള്‍: ഡ്രൈവര്‍മാര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ ഇരട്ടി പിഴ

പെനാല്‍റ്റി പോയിന്റ് കേസുകള്‍: ഡ്രൈവര്‍മാര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ ഇരട്ടി പിഴ

ഡബ്ലിന്‍:ഗതാഗത നിയമലംഘനങ്ങളുടെ ശിക്ഷയായി പെനാല്‍റ്റി പോയിന്റ് നഷ്ടപ്പെടുന്നവര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ ഇരട്ടി തുക പിഴ നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച മെമ്മോ ഇന്ന് മന്ത്രിസഭയില്‍ അവതരിപ്പിക്കും. വര്‍ഷവും ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ക്കാണ് ഗതാഗതനിയമം ലംഘിക്കുതിന് ശിക്ഷയായി പെനാല്‍റ്റി പോയിന്റുകള്‍ നഷ്ടമാകുന്നത്.

ഉപപ്രധാനമന്ത്രി ഫ്രാന്‍സസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്, ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഷെയ്ന്‍ റോസ്,പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ മന്ത്രി പാസ്ചല്‍ ഡോണ്‍ഹോ എന്നിവരടങ്ങിയ സംഘമാണ് പുതിയ നിയമ നിര്‍മ്മാണത്തിന് പിന്നില്‍.

നിലവില്‍ കേസെടുത്ത് 56 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കാത്തവര്‍ കോടതിയില്‍ നേരിട്ട ഹാജരാകണമെന്നാണ് നിയമം. എന്നാല്‍ നാലില്‍ ഒരാള്‍ മാത്രമേ ഇത്തരത്തില്‍ കോടതിയില്‍ ഹാജരാകുുള്ളൂ. ഇതിന് അറുതി വരുത്തുകയാണ് പുതിയ നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കുകയാണ് പുതിയ ഇരട്ടി പിഴ അടയ്ക്കുന്ന സംവിധാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

കോടതിയില്‍ ഹാരാകാനുള്ള നോട്ടീസ് പോസ്റ്റല്‍ വഴിയാണ് അയയ്ക്കുന്നത്. എന്നാല്‍ രജിസ്‌റ്റേഡ് പോസ്റ്റ് അല്ല താനും. അതിനാല്‍ പലരും തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചില്ല എന്ന കാരണം പറഞ്ഞ് കോടതിയില്‍ നിന്നും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഇനി മുതല്‍ നോട്ടീസും ഇരട്ടി പിഴ അടയ്ക്കാനുള്ള അറിയിപ്പുമാകും അയയ്ക്കുക. ഒന്നുകില്‍ ഇരട്ടി പിഴ അടച്ച് കേസില്‍ നിന്ന് ഒഴിവാകുകയോ, കോടതിയില്‍ നേരിട്ട് ഹാജരായി ശിക്ഷ വാങ്ങുകയോ ചെയ്യാം.

Scroll To Top