Sunday December 04, 2016
Latest Updates

സ്പീക്കര്‍ തന്നെ പുറത്താക്കില്ല,പുറത്താക്കിയാല്‍ കോടതിയില്‍ പോകും :മുന്‍കൂര്‍ ജാമ്യമെടുത്ത് പി സി ജോര്‍ജ്

സ്പീക്കര്‍ തന്നെ പുറത്താക്കില്ല,പുറത്താക്കിയാല്‍ കോടതിയില്‍ പോകും :മുന്‍കൂര്‍ ജാമ്യമെടുത്ത് പി സി ജോര്‍ജ്

തിരുവനന്തപുരം: എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം നല്‍കിയ കത്തിന് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി. വിശദീകരണ കത്ത് നിയമസഭാ സെക്രട്ടറിക്കാണ് കൈമാറിയത്. നിയമസഭാ ചട്ടം ആറു പ്രകാരം കേരളാ കോണ്‍ഗ്രസിന്റെ പരാതി നിലനില്‍ക്കില്ലെന്നും തള്ളിക്കളയണമെന്നും കത്തില്‍ ജോര്‍ജ് ആവശ്യപ്പെടുന്നു. 

കേരള കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ ഭരണഘടനയ്ക്കും നിയമസഭാ ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് കത്തില്‍ പറയുന്നു. പാര്‍ട്ടി നീക്കത്തിനെതിരെ നിയമ പോരാട്ടം തുടരുമെന്നും ജോര്‍ജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ തള്ളുമെന്നും പുറത്താക്കിയാല്‍ ബാക്കി അപ്പോള്‍ കാണിച്ചു കൊടുക്കും.വേണ്ടി വന്നാല്‍ ഹൈക്കോടതി വരെ പോകുമെന്നും ജോര്‍ജ് പറഞ്ഞു.

പി.സി. ജോര്‍ജിനെ കൂറുമാറ്റ നിരോധനിയമ പ്രകാരം എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജൂലൈ 21നാണ് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്.പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തു പോയതായി കണക്കിലെടുത്ത് ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് പാര്‍ട്ടി വിപ്പ് കൂടിയായ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ കത്തില്‍ ആവശ്യപ്പെട്ടത്.

Scroll To Top