Tuesday December 06, 2016
Latest Updates

മോഡിയ്ക്കെതിരെ പി സി ജോര്‍ജ്;’നാണം കെട്ട പ്രാഞ്ചിയേട്ടന്‍’ അദാനിയ്ക്ക് വേണ്ടിയാണ് കച്ചവടം ചെയ്യുന്നതെന്ന് വിമര്‍ശനം

മോഡിയ്ക്കെതിരെ പി സി ജോര്‍ജ്;’നാണം കെട്ട പ്രാഞ്ചിയേട്ടന്‍’ അദാനിയ്ക്ക് വേണ്ടിയാണ് കച്ചവടം ചെയ്യുന്നതെന്ന് വിമര്‍ശനം

തിരുവനന്തപുരം: നോട്ടു നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ്. നാണംകെട്ട പ്രാഞ്ചിയേട്ടനാണ് നരേന്ദ്രമോദിയെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സഹകരണ മേഖലക്കെതിരായ കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന് അഞ്ചു രൂപക്ക് വേണ്ടി ചെല്ലുമ്പോള്‍ അത് കിട്ടാതിരിക്കുക. അദാനിമാരുള്‍പെടുന്ന സമ്പന്നമാര്‍ക്കു വേണ്ടി കച്ചവടം ചെയ്യുന്ന നാണംകെട്ട പ്രാഞ്ചിയേട്ടനായി മോദി മാറിയെന്ന് പറയാതിരിക്കാന്‍ വയ്യെന്ന് പി.സി പറഞ്ഞു.
പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിച്ചവരെല്ലാവരും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. കേന്ദ്രത്തിന്റേത് കുറ്റകരമായ അനാസ്ഥയാണ്. രാജ്യം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണ സര്‍ക്കാരിനുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കുമ്മനത്തെയും കൂട്ടരെയും കേരളത്തിലേക്ക് നിന്ന് പുറത്തു ചാടിക്കണമെന്ന് വിഎസ് പറഞ്ഞു. സഹകരണമേഖല കേരളത്തിന്റെ രക്തമാണെന്നും യഥാര്‍ത്ഥ കള്ളപ്പണക്കാരെ വെളിച്ചത് കൊണ്ടുവരാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്നും വിഎസ് സഭയില്‍ ചോദിച്ചു. നോട്ട് നിരോധനത്തില്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ബിജെപി കരുതി. എന്നാല്‍ ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ ജനം കണ്ണുതുറന്ന് പ്രതികരിക്കാന്‍ തുടങ്ങി. ചായവിറ്റു നടന്ന നരേന്ദ്ര മോദി എങ്ങനെയാണ് അംബാനിയുടെ ബ്രാന്‍ഡ് അംബാസിഡറായതെന്നും വിഎസ് ചോദിച്ചു. ഒപ്പം ഒരു പെണ്ണുണ്ടായിരുന്നെങ്കില്‍ മോദി ഇങ്ങനെ ചെയ്യില്ലെന്ന് മുല്ലക്കര രത്നാകരന്‍ സഭയില്‍ പറഞ്ഞു.

Scroll To Top