Friday December 09, 2016
Latest Updates

ചീഫ് വിപ്പ് സ്ഥാനം രാജിവെക്കില്ല,വേണമെങ്കില്‍ മാണി പുറത്താക്കട്ടെയെന്ന് പി സി ജോര്‍ജ്

ചീഫ് വിപ്പ് സ്ഥാനം രാജിവെക്കില്ല,വേണമെങ്കില്‍ മാണി പുറത്താക്കട്ടെയെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം:കെ എം മാണിയുടെ പാര്‍ട്ടി വിട്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ തന്നെയും ഒപ്പമുള്ളവരെയും അനുവദിക്കണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. യുഡിഎഫിനൊപ്പം നില്‍ക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ഇല്ലെങ്കില്‍ തന്നെ പുറത്താക്കണമെന്നും ഗവ ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം ജോര്‍ജിനെ ചിഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യത്തില്‍ കേരളകോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണി ഉറച്ച് നില്‍ക്കുകയാണ്. ഈ വിഷയത്തില്‍ മുന്‍ നിലപാട് തന്നെയാണുള്ളതെന്ന് മാണി വ്യക്തമാക്കി.ഇന്നോ അല്ലെങ്കില്‍ നാളെയോ ജോര്‍ജിനെ മാറ്റുന്നത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം യു.ഡി.എഫ് കൈക്കൊള്ളും. അതേസമയം തന്നെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു.

താനടക്കമുള്ള ജനപ്രതിനിധികളെ കൂറുമാറ്റ നിയമത്തില്‍ നിന്നും സംരക്ഷിക്കണം, ത്രിതല പഞ്ചായത്ത് മുതല്‍ തന്നോടൊപ്പം നില്‍ക്കുന്നവര്‍ക്കെല്ലാം ഈ അവകാശം വേണം അല്ലാത്ത പക്ഷം ചീഫ് വിപ്പ് സ്ഥാനം രാജിവെക്കില്ലെന്നും വേണമെങ്കില്‍ പുറത്താക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll To Top