Saturday December 03, 2016
Latest Updates

കേരള കോണ്‍ഗ്രസ് വിടാനില്ലെന്ന് പി.സി ജോര്‍ജ്; വേണമെങ്കില്‍ മാണിക്ക് വിട്ടു പോകാം

കേരള കോണ്‍ഗ്രസ് വിടാനില്ലെന്ന് പി.സി ജോര്‍ജ്; വേണമെങ്കില്‍ മാണിക്ക് വിട്ടു പോകാം

കോട്ടയം: ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പി.സി ജോര്‍ജിനെ മാറ്റുന്ന കാര്യം നാളെ യുഡിഎഫ് തീരുമാനിക്കാനിരിക്കെ കേരളാ കോണ്‍ഗ്രസ് വിടാനില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. താന്‍ കേരളാ കോണ്‍ഗ്രസ് എം ആണ്. തന്നെ ഇഷ്ടമില്ലെങ്കില്‍ കെ.എം. മാണിക്ക് കേരളാ കോണ്‍ഗ്രസ് വിട്ടു പോകാം. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തന്നെ വോട്ടുചെയ്യും. അയോഗ്യത കാണിച്ച് തന്നെ പേടിപ്പിക്കേണ്ട. അവിശ്വാസം ഉണ്ടാകാതിരിക്കാന്‍ ഓപ്പണ്‍ വോട്ടിന് അഭ്യര്‍ത്ഥിക്കുന്ന കാര്യം പരിഗണിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസിനെ ഇപ്പോള്‍ ഒരു പാര്‍ട്ടിയായി കാണാനാവില്ല, അത് നിലവില്‍ ഭരണഘടനയില്ലാത്ത ഒരു കോണ്‍ഫെഡറേഷന്‍ മാത്രമാണ്. അതുകൊണ്ട് കെ.എം.മാണിക്ക് തന്നെ പുറത്താക്കാനാവില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. സെക്യുലര്‍ പുരുജ്ജീവിപ്പിച്ച് യുഡിഎഫില്‍ തുടരുന്നകാര്യവും പരിഗണയിലുണ്ട്, ജോര്‍ജ് പറഞ്ഞു.

എന്നാല്‍ ജോര്‍ജ് പ്രശ്‌നത്തില്‍ ഒരു പരിഹാരത്തിനായി യുഡിഎഫ് നാളെ കൂടിയാലോചനകള്‍ തുടങ്ങാനിരിക്കുകയാണ്. മുഖ്യമന്ത്രി ഉച്ചയ്ക്കു ശേഷം പുതുപ്പള്ളിയില്‍ നിന്ന് തിരുവന്തപുരത്ത് എത്തുന്നതോടെ കൂടിയാലോചനകള്‍ക്ക് തുടക്കമാകും. ഇതിന് മുമ്പ് കെ.എം മാണിയുമായും പി.സി ജോര്‍ജുമായും മുഖ്യമന്ത്രി ഒരു അവസാന വട്ട ചര്‍ച്ച കൂടി നടത്തിയേക്കും. ജോര്‍ജിനെ മുന്നണിയില്‍ നിലനിര്‍ത്താനുള്ള വഴികളാണ് നേതൃത്വം പ്രധാനമായും ആരായുന്നത്. പി.സി ജോര്‍ജും കെ.എം മാണിയും ഈസ്റ്റര്‍ കഴിഞ്ഞ നാളെയെ തലസ്ഥാനത്ത് എത്തൂ.

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജിന് മാറ്റുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരള കോണ്‍ഗ്രസിന്റെ കടുത്ത നിലപാട് മുന്നണി അംഗീകരിക്കും. രാജിക്കത്ത് തയ്യാറാക്കി ഒരു മുഴം മുന്‍പേ എറിയാന്‍ തയ്യാറായി പി.സി ജോര്‍ജും. സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മാണി.

 

Scroll To Top