Thursday December 08, 2016
Latest Updates

പി സി ജോര്‍ജിന് ചിരിയ്ക്കാം,തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ല

പി സി ജോര്‍ജിന് ചിരിയ്ക്കാം,തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ല

തിരുവനന്തപുരം : സ്പീക്കറുടെ വിധിയില്‍ പി സി ജോര്‍ജിന് ആശ്വാസം.അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പി സി ജോര്‍ജിന് സ്പീക്കര്‍ എന്‍ ശക്തന്‍ അയോഗ്യത പ്രഖ്യാപിച്ചില്ല.
അതേ സമയം ഇന്നലെ രാജി സമര്‍പ്പിച്ചത് ഉചിതമായില്ലെന്നു സ്പീക്കര്‍ അറിയിച്ചു.പി സി ജോര്‍ജിനെതിരെ കൂറുമാറ്റ നിരോധനനിയമപ്രകാരം 2015 ജൂണ്‍ ആറ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 13ാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെ അയോഗ്യനാക്കിയതായി നിയമസഭാ സ്പീക്കര്‍ അറിയിച്ചു.

കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ പുനരുജ്ജീവിപ്പിച്ചതായും കോണ്‍ഗ്രസിനും യുഡിഎഫിനും എതിരായി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കിയ കത്ത് കൂടാതെ അരുവിക്കരയില്‍ കെ. ദാസ് എന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ദാസ് വിജയിക്കുമെന്ന് പ്രഖ്യാപിച്ചതും ജോര്‍ജിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചതും തെളിവായെന്നും ജോര്‍ജ് കൂറുമാറിഎന്നതിന് തെളിവായെന്ന് സ്പീക്കര്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് അംഗത്വം താന്‍ സ്വമേധയാ ഉപേക്ഷിച്ചുവെന്നാണ് പി.സി. ജോര്‍ജ് അവകാശപ്പെട്ടത്. ഇവയുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 191(2) ലെ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യനാകുമെന്നും സ്പീക്കര്‍ പറഞ്ഞു
പിസിയുടെ രാജി സ്വീകരിക്കാതെയാണ് സ്പീക്കര്‍ വിധി പ്രഖ്യാപിച്ചത്.

രാജി സ്വീകരിക്കാന്‍ നിയമപ്രശ്‌നമുണ്ടെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ നിലപാട്. അയോഗ്യതഹര്‍ജിയില്‍ ജോര്‍ജിന് എതിരായിട്ടാണ് വിധിയെന്നതിനാല്‍ ഹര്‍ജി നല്‍കിയ തീയതി മുതലാണ് അയോഗ്യത പ്രാബല്യത്തിലാവുക.

ജൂലൈ 21 നാണ് ജോര്‍ജിനെതിരെ കേരള കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത് .കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടി വേണമെന്നാവശ്യപ്പെട്ടാണ് തോമസ് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. അരുവിക്കരയില്‍ യുഡിഎഫിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്നതടക്കമുള്ള കാര്യങ്ങളാണ് ജോര്‍ജ്ജിനെതിരെ ഉന്നയിച്ചത്.

Scroll To Top