Saturday December 03, 2016
Latest Updates

പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്തു

പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്തു

കൊച്ചി: കൂറുമാറ്റ നിരോധന നിയമ പ്രകാരം പൂഞ്ഞാര്‍ എം.എല്‍.എ ആയിരുന്ന പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പിന്റെ പടിക്കല്‍ നില്‍ക്കുന്ന സര്‍ക്കാരിനേറ്റ അടുത്ത അടിയായി ഈ വിധി.

ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന് സൗകര്യപൂര്‍വം പുനഃപരിശോധിക്കാമെന്നും കോടതി പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) നേതാവും ഇപ്പോഴത്തെ സര്‍ക്കാര്‍ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍ ജൂലായ് 21 ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജോര്‍ജിനെതിരെ സ്പീക്കര്‍ നടപടിയെടുത്തത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആയിരുന്നു ജോര്‍ജിന് അയോഗ്യത കല്‍പിച്ചത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ മത്‌സരിക്കാന്‍ അയോഗ്യത തടസ്സമല്ല.

അയോഗ്യനാക്കപ്പെട്ടതിന്റെ തലേദിവസം ജോര്‍ജ് രാജിവച്ചിരുന്നു.അയോഗ്യനാക്കിയതിനെതിരെ പിസി ജോര്‍ജ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജോര്‍ജിന്റെ വാദം കേള്‍ക്കാതെയാണ് സ്പീക്കര്‍ നടപടിയെടുത്തത് എന്നതാണ് പ്രധാന ആക്ഷേപം.

Scroll To Top