Friday December 09, 2016
Latest Updates

പൂഞ്ഞാറില്‍ പി സി ജോര്‍ജിനെതിരെ യൂ ഡി എഫിന് മുസ്ലീം സ്ഥാനാര്‍ഥി വന്നേക്കുമെന്ന് സൂചനകള്‍?

പൂഞ്ഞാറില്‍ പി സി ജോര്‍ജിനെതിരെ യൂ ഡി എഫിന് മുസ്ലീം സ്ഥാനാര്‍ഥി വന്നേക്കുമെന്ന് സൂചനകള്‍?

എരുമേലി:പൂഞ്ഞാര്‍ നിയമസഭാ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഏവരുടെയും ശ്രദ്ധനേടുന്നു. പി.സി ജോര്‍ജ്ജ് എല്‍ഡി എഫ് സ്ഥാനാര്‍ഥിയായാലും ഇല്ലെങ്കിലും യൂ ഡി എഫ് സ്ഥാനാര്‍ഥിയായി ഒരു മുസ്ലീം മത്സരംഗത്തുണ്ടായേക്കുമെന്ന വാര്‍ത്തകളാണ് മുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.

കോണ്‍ഗ്രസ്സ് ഡി.സി.സി പ്രസിഡണ്ട് ടോമി കല്ലാനിയുടെ പേരാണ് മുന്നിലെങ്കിലും പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ കെ പി സി സി സെക്രട്ടറി അഡ്വ. പി. എ സലിമിന്റെ പേരും ഉണ്ട്.തദ്ദേശവാസിയും വന്‍ഭൂരിപക്ഷത്തില്‍ കഴിഞ്ഞ ജില്ലാ പഞ്ചായത്തില്‍ എരുമേലിയില്‍ നിന്ന് ജയിച്ചയാളുമാണ് സലിം.കൂടാതെ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമാണ്.50000ത്തിലധികം മുസ്ലിം വോട്ടുകളുള്ള മണ്ഡലത്തില്‍ അഡ്വ. പി. എ സലിമിന്റെ വിജയസാധ്യതയേറെയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.കാലങ്ങളായി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ മാത്രമെ യു.ഡി.എഫ് പരിഗമിക്കുന്നുവെന്നുള്ള പഴിദോഷവും മാറിക്കിട്ടും.ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 7500 ഓളം വോട്ടുകളുടെ റിക്കോര്‍ഡ് ഭൂരിപക്ഷമാണ് അഡ്വ. പി. എ സലിമിനു ലഭിച്ചത്.

1,69000 ഓളം വോട്ടുകളുള്ള പൂഞ്ഞാര്‍ നിയമസഭാ നിയോജക മണ്ഡലത്തില്‍ 71,000 ഓളം ഹിന്ദു വോട്ടുകളും ,50000 ഓളം മുസ്ലിം വോട്ടുകളും ബാക്കി ക്രിസ്റ്റിയന്‍ മറ്റിതര വിഭാഗങ്ങളുമാണ്.

കര്‍ഷക ഐക്യവേദിയുടെ പേരില്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കലിന്റെ പിന്‍തുണയോടെ ജോര്‍ജ്ജ് .ജെ മാത്യൂ ഇടതുമുന്നണി സീറ്റിനായി കഴിഞ്ഞ രണ്ടുമാസമായി അശ്രാന്ത പരിശ്രമത്തിലാണ് . ഇതിനെതിരെ സഖാക്കള്‍ സോഷ്യല്‍മീഡിയയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിവേണമെന്ന ആവശ്യവുമായി പോരാട്ടം തുടങ്ങി.ഈ പോരാട്ടം അവസാനം ജോര്‍ജ്ജ് .ജെ മാത്യൂ വിനും പി.സി ജോര്‍ജ്ജിനുമെതിരെയുള്ള പോസ്റ്റര്‍ യുദ്ധമായി മാറി. പി.സി യുടെ പൂഞ്ഞാര്‍ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പില്ലെന്ന് കോടിയേരി പ്രഖ്യാപിച്ചതോടെ പുതിയ പുതിയ അഭ്യൂഹങ്ങള്‍ പരന്നു.

സി.പി.എം ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റികളുടെ സംയുക്തപിന്തുണയോടെ പി.സി ജോര്‍ജ്ജ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറിയിട്ടുണ്ട്.ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സമിതിയോഗങ്ങളിലാകും അന്തിമ നിലപാടുണ്ടാകുക.
ജനാധിപത്യ കേരളാകോണ്‍ഗ്രസ്സിന്റെ ഫ്രാന്‍സിസ് ജോര്‍ജ്ജിനും സി.പി.ഐ.എം ന്റെ അഡ്വ. പി ഷാനവാസിനും സാധ്യതയുണ്ട്.

Scroll To Top