Sunday December 11, 2016
Latest Updates

കെ എം മാണിയും പി സി ജോര്‍ജും നേര്‍ക്ക് നേര്‍,തിടനാട്ടില്‍ സംഘര്‍ഷം 

കെ എം മാണിയും പി സി ജോര്‍ജും നേര്‍ക്ക് നേര്‍,തിടനാട്ടില്‍ സംഘര്‍ഷം 

കോട്ടയം: തിടനാട് പഞ്ചായത്തില്‍ കുടുംബശ്രീ വാര്‍ഷികവും ജലനിധി ഉദ്ഘാടനവും നടന്ന വേദിയില്‍ പി.സി.ജോര്‍ജും മന്ത്രി കെ.എം.മാണിയുമായി വാഗ്വാദം. യോഗത്തില്‍ പ്രസംഗിച്ച ജോര്‍ജ് റബര്‍ വിലയിടിവിന് കാരണം വേദിയിലിരിക്കുന്ന മന്ത്രി കെ.എം.മാണിയാണെന്ന മട്ടില്‍ പ്രസംഗിച്ചു.കെ.എം മാണി കര്‍ഷക വിരുദ്ധനാണെന്നാണ് പി.സി ജോര്‍ജ് നടത്തിയ പരമാര്‍ശമാണ് യോഗം കയ്യാങ്കളിയിലെത്തിച്ചത്.

ജോര്‍ജിന്റെ പരാമര്‍ശത്തെ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്.വേദിയിലുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് എം പ്രതിനിധി കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ് വെള്ളൂക്കുന്നേല്‍, പി സി ജോര്‍ജിന്റെ അരികിലെത്തി പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, തനിക്ക് പറയാനുള്ളത് പറയുമെന്നും മാണിക്ക് പ്രസംഗിക്കാന്‍ അവസരം ഉണ്ടല്ലോ എന്നും പറഞ്ഞ് പി സി ജോര്‍ജ് പ്രസംഗം തുടര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളില്‍ ചിലരും പി സി ജോര്‍ജിന്റെ അടുത്തെത്തി തടസത്തിന് ശ്രമിച്ചു.

ഈ സമയം പി സി ജോര്‍ജിന്റെ അനുയായിയും പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ബെന്നി ജോസഫ് വേദിയിലേക്ക് ഓടിയെത്തി. ബെന്നിയെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പ്ലാത്തോട്ടത്തിന്റെ സഹോദരന്‍ സജി പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ അടിച്ചു സ്റ്റേജില്‍ നിന്ന് വെളിയിലേക്കിട്ടു.

തുടര്‍ന്ന് ആന്റോ ആന്റണിയും പി.സി ജോര്‍ജും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ജോര്‍ജ് വേദിയിലെ മൈക്ക് തല്ലി തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സംഘാടകര്‍ പി.സി.ജോര്‍ജിന്റെ മൈക്ക് ഓഫ് ചെയ്തു. ഇതേത്തുടര്‍ന്ന് ജോര്‍ജ് മൈക്ക് തല്ലിത്തകര്‍ത്തു. 

ഇതോടെ വാടാ…പോടാ വിളികളുമായി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് സംഘടിച്ചു. സംഘര്‍ഷത്തില്‍ ഭയന്ന് കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍ നിലവിളിച്ചോടി. പൊലീസ് വെറും കാഴ്ചക്കാരായി നിന്നു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വേദിയില്‍ മന്ത്രി പി.ജെ. ജോസഫുമുണ്ടായിരുന്നു. ബഹളത്തിനു പിന്നാലെ മന്ത്രിമാര്‍ വേദി വിട്ടു.

Scroll To Top