Wednesday December 07, 2016
Latest Updates

പി സി ജോര്‍ജിനെതിരെ പടയൊരുക്കം ,ജോര്‍ജ് ,ജൂനിയര്‍ മാന്‍ഡ്രേക്കാവേണ്ടയെന്ന് പാര്‍ട്ടി

പി സി ജോര്‍ജിനെതിരെ പടയൊരുക്കം ,ജോര്‍ജ് ,ജൂനിയര്‍ മാന്‍ഡ്രേക്കാവേണ്ടയെന്ന് പാര്‍ട്ടി

പൂഞ്ഞാര്‍ :കേരളാ കോണ്‍ഗ്രസില്‍ പടല പിണക്കം മൂര്‍ച്ചിക്കുന്നു .പാര്‍ട്ടിയുടെ ലോക്കല്‍ ഘടകങ്ങള്‍ യോഗം കൂടി പി സി ജോര്‍ജിനെതിരെ പ്രമേയം പാസ്സാക്കി കൊണ്ടിരിക്കയാണ്.

പി സി ജോര്‍ജിന്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറിലും അദ്ദേഹത്തിനെതിരെ മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കിയത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.എരുമേലി മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കുക മാത്രമല്ല പി സി ജോര്‍ജിന്റെ എം എല്‍ എ ഓഫിസ് ആക്രമിച്ചു നശിപ്പിക്കുകയും ചെയ്തു.ഈരാറ്റുപേട്ട മണ്ഡലം ഒഴികെയുള്ള എല്ലാ മണ്ഡലം കമ്മിറ്റികളും ഇപ്പോള്‍ ജോര്‍ജിന് എതിരായിരിക്കുന്നതായാണ് വാര്‍ത്തകള്‍.

പാര്‍ട്ടിക്കും യുഡിഎഫിനും ബാധ്യതയായ പി.സി. ജോര്‍ജെന്ന ജൂനിയര്‍ മാന്‍ഡ്രേക്കിനെ പുറത്താക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ് എം മാവേലിക്കര മണ്ഡലം കമ്മിറ്റി യോഗത്തിന്റെ പ്രമേയം. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ ഔദാര്യത്തില്‍ നേടിയ ചീഫ് വിപ്പ് പദവിയും എംഎല്‍എ സ്ഥാനവും ആത്മാഭിമാനമുണ്ടെങ്കില്‍ രാജി വയ്ക്കണം. പാര്‍ട്ടി നേതൃത്വത്തെയും മുഖ്യമന്ത്രിയടക്കം മുന്നണി നേതൃത്വത്തെയും പുലഭ്യം പറയുന്ന ഇത്തരമൊരാളെ സഹിക്കാന്‍ ആത്മാഭിമാനമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു കഴിയില്ല. ഒരു കള്ളു കച്ചവടക്കാരന്റെ ജല്‍പ്പനങ്ങളില്‍ കെ.എം. മാണിയുടെ പൊതുജീവിതം തകരില്ല. രാഷ്ട്രീയ ശത്രുക്കളുടെ മിത്രമാകാന്‍ ശ്രമിക്കുന്ന ജോര്‍ജിന് മുന്നണിയിലും പാര്‍ട്ടിയിലും തുടരാന്‍ അവകാശമില്ലെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. 

Scroll To Top