Saturday December 03, 2016
Latest Updates

പി ബി എ ഐ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്:മലയാളി കരുത്തിന് വന്‍ വിജയം 

പി ബി എ ഐ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്:മലയാളി കരുത്തിന് വന്‍ വിജയം 

ചാമ്പ്യന്മാര്‍:ജോഷി പൗലോസ്&സതീഷ് നാരായണന്‍ സഖ്യം ,സിജോ തെറ്റയില്‍ &ജോജി മാത്യു സഖ്യം ,ജെറി നോബിള്‍& അനൂപ് സഖ്യം : 
ഡബ്ലിന്‍:ബാല്‍ഡോയല്‍ ബാഡ്മിന്റന്‍ സെന്ററില്‍ നടന്ന പി ബി എ ഐ ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരങ്ങള്‍ക്ക് വിജയകൊയ്ത്ത്.ഇന്ന് നടന്ന പ്രധാന ഇനങ്ങളുടെയെല്ലാം ഫൈനലില്‍ മലയാളി കളിക്കാര്‍ അജയ്യരെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

ജോഷി പൗലോസ്& വെന്‍ഡി

ജോഷി പൗലോസ്&
വെന്‍ഡി

അയര്‍ലണ്ടില്‍ നടന്ന ഒട്ടേറെ ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യയെ അഭിമാനപഥത്തില്‍ എത്തിച്ച ജോഷി പൌലോസ് ഇന്നത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഡിവിഷന്‍ 4 മെന്‍സ് ഡബിള്‍സിലും,മിക്‌സഡ് ഡബിള്‍സിലും പൊരുതി കിരീടം നേടി.മെന്‍സ് ഡബിള്‍സില്‍ ഐര്‍ ഫ്രണ്ട്‌സിന്റെ സതീഷ് നാരായണന്‍ ജോഷി പൗലൊസിനൊപ്പം വിജയം പങ്കിട്ടു.സൗത്ത് ഡബ്ലിന് വേണ്ടി കളിക്കുന്ന ജോഷിക്കൊപ്പം വെന്‍ഡിയാണ് മിക്‌സഡ് ഡബിള്‍സില്‍ വിജയം നേടിയത്.

ഡിവിഷന്‍ 2ലെ വിജയകിരീടം ഐര്‍ ഫ്രണ്ട്‌സിലെ ജെറി-അനൂപ് സഖ്യം കരസ്ഥമാക്കിയത് മറ്റൊരു മലയാളി വിജയഗാഥയായി.

ഡിവിഷന്‍ 6-7 വിഭാഗത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ബ്ലാക്ക് റോക്കില്‍ നിന്നുള്ള സിജോ തെറ്റയില്‍-ജോജി മാത്യു സഖ്യം നേടിയ വിജയവും മലയാളി സമൂഹത്തിന് അഭിമാനമായി. 







Scroll To Top