Saturday December 10, 2016
Latest Updates

പെനാല്‍റ്റി പോയിന്റ്‌സിനു പകരം പുവര്‍ ബോക്‌സ് വേണ്ടെന്ന് മന്ത്രി

പെനാല്‍റ്റി പോയിന്റ്‌സിനു പകരം പുവര്‍ ബോക്‌സ് വേണ്ടെന്ന് മന്ത്രി

ഡബ്ലിന്‍:ഗതാഗതവുമായി ബന്ധപ്പെട്ട കേസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് പെനാല്‍റ്റി പോയിന്റ്‌സുകള്‍ക്ക് പകരമായി പുവര്‍ ബോക്‌സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഗതാഗത മന്ത്രി പാസ്കല്‍ ഡോണഗ് . ഈ രീതി തുടരുന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

211 ജൂണ്‍ മാസത്തിലാണ് പെനാല്‍റ്റി പോയിന്റ്‌സിനു പകരം പുവര്‍ ബോക്‌സുകള്‍ എന്ന നിയമം നിലവില്‍ വന്നത്. പെനാല്‍റ്റി പോയിന്റ്‌സ് നല്‍കാവുന്ന കേസുകളില്‍ പുവര്‍ ബോക്‌സ് സംവിധാനം വേണ്ട എന്ന 2010ലെ നിയമത്തെ മറികടന്നാണ് പുതിയ നിയമം വന്നത്.

കഴിഞ്ഞ 27 മാസത്തിനിടെ പോയിന്റ് നഷ്ടമാകുന്നതിനു പകരം പുവര്‍ ബോക്‌സ് ഉപയോഗിച്ച് ഓവര്‌സ്പീഡിന് പിടിക്കപ്പെട്ട 2,000 ഡ്രൈവര്‍മാര്‍ ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടു എന്ന ഐറിഷ് ടൈംസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കോടതി ജഡ്ജിമാര്‍ ഇത്തരത്തില്‍ പുവര്‍ ബോക്‌സ് ഉപയോഗിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോയിന്റ് തിരിച്ചെടുക്കുന്നതിനു പകരം പിഴ അടപ്പിക്കല്‍ മാത്രമായി ശിക്ഷ ഒതുക്കുകയാണ് പുവര്‍ ബോക്‌സ് സംവിധാനം ചെയ്യുന്നത്. അതിനാല്‍ത്തന്നെ നിയമം തെറ്റിക്കുന്ന പതിവാകുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്

Scroll To Top