Sunday December 04, 2016
Latest Updates

ഫ്‌ളാഷ്‌മോബിനിടയ്ക്ക് വിദ്യാര്‍ഥിനിയ്ക്ക് മര്‍ദ്ദനം:വീട്ടമ്മ മാപ്പ് പറഞ്ഞു

ഫ്‌ളാഷ്‌മോബിനിടയ്ക്ക് വിദ്യാര്‍ഥിനിയ്ക്ക് മര്‍ദ്ദനം:വീട്ടമ്മ മാപ്പ് പറഞ്ഞു

പയ്യന്നൂര്‍: പയ്യന്നൂര്‍ ബസ്റ്റാന്‍ഡില്‍ നടന്ന ഫ്‌ളാഷ്‌മോബിനിടയ്ക്ക് ഗതാഗതം സ്തംഭിപ്പിച്ചു എന്ന് ആരോപിച്ച് വീട്ടമ്മ ഇടയ്ക്ക് കയറി എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം വിവാദമായതോടെ സംഭവത്തില്‍ മാപ്പുപറഞ്ഞ് വീട്ടമ്മ.

ഫ്‌ലാഷ്‌മോബിനിടയ്ക്ക് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചത് സദാചാരവിഷയമായി സോഷ്യല്‍മീഡിയയിലാകെ പ്രതിഷേധം ഉയരുകയാണ്. മകള്‍ റോഡില്‍ ഡാന്‍സ് കളിക്കുന്നത് കണ്ടു അമ്മയാണ് മര്‍ദ്ദിച്ചത് എന്നുമുതല്‍ ഏതോ ഒരു മകള്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടു ആരുടെയോ അമ്മ മര്‍ദ്ദിച്ചു എന്ന് തുടങ്ങി വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചത് അമ്മയാണെന്നും തുടങ്ങി വ്യത്യസ്തതരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

എന്നാല്‍ മര്‍ദ്ദനത്തിന് ഇരയായ ഹര്‍ഷ സംഭവിച്ചതെന്താണെന്ന് തുറന്നു പറയുന്നു. ‘കോളേജില്‍ നടക്കാന്‍ പോകുന്ന മള്‍ട്ടി ഫെസ്റ്റിന്റെ പ്രചാരണാര്‍ഥം ഒരു ഫ്‌ലാഷ് മോബ് സംഘടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കോളേജ് അധികൃതരില്‍ നിന്നും സ്ഥലത്തെ പോലീസില്‍ നിന്നും ആവശ്യമായ എല്ലാ വിധ അനുവാദങ്ങളും ഞങ്ങള്‍ വാങ്ങിയിരുന്നു. കൂടാതെ ബസ്സ്സ്റ്റാന്റ് ആയതുകൊണ്ട് തന്നെ അവിടെത്തെ തൊഴിലാളി സംഘടനാ നേതാക്കളെ കണ്ടും അനുവാദം വാങ്ങിയ ശേഷം ആണ് പരിപാടി സംഘടിപ്പിച്ചത്. ഡാന്‍സ് ഏകദേശം തീരാറായപ്പോള്‍ ആണ് പെട്ടെന്ന് പഴയങ്ങാടി സ്വദേശിയായ ഈ സ്ത്രീ കടന്നു വരുകയും യാതൊരു മുന്നറിയിപ്പും കൂടാതെ മുഖത്ത് അടിക്കുന്നതും.

പിന്നീട് വീട്ടുകാരുമായി ആലോചിച്ചു ഞങ്ങള്‍ പോലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചു. അതിന്റെ നടപടികളുമായി മുന്നോട്ടു പോകാന്‍ തുടങ്ങിയപ്പോള്‍ ആണ് ഈ സ്ത്രീ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ സമീപിക്കുകയും പറ്റിയ തെറ്റിന് മാപ്പ് പറയാന്‍ തയ്യാറാണെന്നു അറിയിക്കുന്നത്. ഇതിന്റെ ഭാഗമായി ഞങ്ങള്‍ കൂടെ പങ്കെടുത്ത അനുരഞ്ചന ചര്‍ച്ചയില്‍ അവര്‍ മാപ്പുപറയുകയും അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നിയമ നടപടികള്‍ ഒഴിവാക്കുകയും ആയിരുന്നു

പക്ഷെ സോഷ്യല്‍ മീഡിയയില്‍ തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ആണ് പ്രചരിക്കുന്നത്. ഞങ്ങള്‍ അന്ന് യാതൊരു ഗതാഗത തടസ്സമോ മറ്റോ അവിടെ ഉണ്ടാക്കിയിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ അവിടെ പോലീസ് ഉണ്ടായിരുന്നു അവര്‍ അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്നു’. വസ്തുതകള്‍ ഇതായിരിക്കെയാണ് തികച്ചും തെറ്റായ കാര്യങ്ങള്‍ ചിലര്‍ നവമാധ്യമങ്ങള്‍ വഴി പ്രച്ചരിപ്പിക്കുന്നെന്നും ഹര്‍ഷ മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞു.

Scroll To Top