Saturday December 10, 2016
Latest Updates

മെഡിക്കല്‍ എക്‌സ്പന്‍സ് വാങ്ങിയവര്‍ക്ക് ഇരട്ട നികുതി അടയ്‌ക്കേണ്ടി വരുമെന്ന് ആശങ്ക :സാങ്കേതിക പ്രശ്‌നം സമ്മതിച്ച് റവന്യൂ വകുപ്പ് 

മെഡിക്കല്‍ എക്‌സ്പന്‍സ് വാങ്ങിയവര്‍ക്ക് ഇരട്ട നികുതി അടയ്‌ക്കേണ്ടി വരുമെന്ന് ആശങ്ക :സാങ്കേതിക പ്രശ്‌നം സമ്മതിച്ച് റവന്യൂ വകുപ്പ് 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ആയിരക്കണക്കിനാളുകള്‍ ഇരട്ട നികുതിയടക്കേണ്ടി വരുമെന്ന ഭീഷണിയില്‍. പേയീ എനിടൈം സിസ്റ്റത്തിലൂടെ നികുതി അപേക്ഷകള്‍ പൂരിപ്പിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പമാണ് കാരണം. മെഡിക്കല്‍ ചിലവുകള്‍ വാങ്ങിയവരെയാകും പ്രശ്‌നം ബാധിക്കുക. ഒരു ലക്ഷം ആള്‍ക്കാര്‍ വരെ ഇങ്ങനെ ഇരട്ട നികുതിയടക്കേണ്ടി വരുമെന്നാണ് മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം.

എളുപ്പത്തില്‍ നികുതിയടക്കുന്നതിനും വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ പേയീ എനിടൈം പദ്ധതിയില്‍ ഒരു മില്ല്യണ്‍ തൊഴിലാളികല്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മെഡിക്കല്‍ ചിലവുകള്‍ ഓണ്‍ലൈന്‍ സംവിധാനം സ്വമേധയാതന്നെ അവരവരുടെ വരുമാനമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ അപേക്ഷാ നടപടികള്‍ പുരോഗമിക്കവേ അപേക്ഷാ ഫോമിലെ പി60 വകുപ്പനുസരിച്ച് ഈ വിവരങ്ങള്‍ ഒന്നു കൂടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.. ഫലത്തില്‍ ഈ തുക രണ്ടു പ്രാവശ്യം വരുമാനമായി രേഖപ്പെടുത്തുകയും രണ്ടു പ്രാവശ്യം നികുതിയടക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരായി തീരുകയും ചെയ്യുന്നുവെന്നാണ് വിമര്‍ശനം.

ജോലിയെടുക്കാന്‍ സാധിക്കാത്തവിധം രോഗാവസ്ഥ ഉള്ളപ്പോള്‍ ലഭിക്കുന്നതും എന്നാല്‍, നേരത്തെ സോഷ്യല്‍ ഇന്‍ഷൂറന്‍സിന് ആവശ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്തയാളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നതാണ് ചികിത്സാ ചിലവുകള്‍. 2013ല്‍ മാത്രം 59,000 ആളുകള്‍ ചികിത്സാ ചിലവുകള്‍
സ്വീകരിച്ചുവെന്നാണ് കണക്കുകള്‍.കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി കണക്കാക്കുമ്പോള്‍ ഈ സാങ്കേതിക തകരാര്‍ മൂലം ചുരുങ്ങിയത് ഒരു ലക്ഷം പേര്‍ നികുതി അടയ്‌ക്കേണ്ടി വരുമെന്ന് റവന്യൂ അധികൃതര്‍ തന്നെ സമ്മതിയ്ക്കുന്നുണ്ട്.

Scroll To Top