Thursday December 08, 2016
Latest Updates

50 യൂറോ കൊടുത്തില്ലെങ്കില്‍ കാര്‍ നശിപ്പിക്കുന്ന സംഘം ഡബ്ലിന്‍ നഗരത്തില്‍ ഭീഷണി പരത്തുന്നു 

50 യൂറോ കൊടുത്തില്ലെങ്കില്‍ കാര്‍ നശിപ്പിക്കുന്ന സംഘം ഡബ്ലിന്‍ നഗരത്തില്‍ ഭീഷണി പരത്തുന്നു 

ഡബ്ലിന്‍:നഗരത്തിന്റെ ചില മേഖലകളില്‍ ചെറുപ്പക്കാരായ അക്രമിസംഘങ്ങള്‍ കുടിയേറ്റക്കാര്‍ അടക്കമുള്ള താമസക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി പരാതിയുയര്‍ന്നു.വീടിന്റെ പുറത്തു പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ തല്ലി തകര്‍ക്കും എന്ന് ഭീഷണിപ്പെടുത്തി ചുരുങ്ങിയത് 50 യൂറോയെങ്കിലും കൈവശപ്പെടുത്തുകയാണ് ഈ സംഘം ചെയ്യുന്നത്.പണം കൊടുത്തില്ലെങ്കില്‍ കാര്‍ നശിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ക്രംലിന്‍,കിമ്മേജ് തുടങ്ങിയ പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധിയളുകളുടെ വീടുകളില്‍ അക്രമി സംഘം ചെന്ന് ഭീഷണിപ്പെടുത്തിയതായി ഗാര്‍ഡ സ്ഥിരീകരിച്ചു.50 യൂറോ കൊടുക്കാഞ്ഞവരുടെ കാറിന്റെ വിന്‍ഡോ സ്‌ക്രീന്‍ തകര്‍ത്തും,ടയര്‍ കുത്തികീറിയുമാണ് പ്രധാനമായും ഇവര്‍ പ്രതികാരം ചെയ്യുന്നത്.

വീടുകളില്‍ കയറിചെന്ന് മുട്ടിവിളിച്ച് ഉടമകളോട് മുന്നറിയിപ്പ് നല്കിയ ശേഷമാണ് അക്രമം നടത്തുന്നത്.പലദിവസങ്ങളിലും ഒരേ വീടുകളില്‍ കൊള്ളസംഘം കയറിയതായി നാട്ടുകാര്‍ പറയുന്നു.20 വയസുകാരനായ ഒരു കുറ്റവാളിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തുന്നത് എന്ന് കണ്ടെത്തിയ ഗാര്‍ഡയാവട്ടെ സംഭവവുമായി ബന്ധപ്പെട്ട് ഇതേ വരെ ആരെയും പിടി കൂടിയിട്ടില്ല.

Scroll To Top