Tuesday January 23, 2018
Latest Updates

ശമ്പള കമ്മീഷനെ നിയമിച്ചു,അയര്‍ലണ്ടില്‍ ജൂലൈയോടെ ശമ്പള വര്‍ദ്ധനവുണ്ടാകും

ശമ്പള കമ്മീഷനെ നിയമിച്ചു,അയര്‍ലണ്ടില്‍ ജൂലൈയോടെ ശമ്പള വര്‍ദ്ധനവുണ്ടാകും

photo:പുതിയ ശമ്പളപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍  കെവിന്‍ ഡഫി, മന്ത്രി ഡോണഗിനൊപ്പം

ഡബ്ലിന്‍:നഴ്സുമാര്‍ അടക്കമുള്ള പൊതുമേഖലയിലെ ശമ്പളവര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പുതിയ ശമ്പള കമ്മീഷനെ നിയമിച്ചു. ഗാര്‍ഡയും ടീച്ചര്‍മാരുമടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശമ്പളത്തര്‍ക്കത്തെത്തുടര്‍ന്ന് സമരം പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് ശമ്പള കമ്മീഷന്റെ നിയമനം. കമ്മിഷനെ നിയമിച്ചതായി പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മിനിസ്റ്റര്‍ പാസ്കല്‍ഡോണഗ് ഇന്നലെ പറഞ്ഞു.

അടുത്ത വര്‍ഷം ഏപ്രിലിനും ജൂണിനും ഇടയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും നല്‍കണം. ലേബര്‍ കോര്‍ട്ടിന്റെ മുന്‍ തലവനായ കെവിന്‍ ഡഫിയാണ് ലേബര്‍ കമ്മിഷന്‍ ചെയര്‍മാന്‍. ഇനിയും ആറു പേരെ കൂടി കമ്മിഷനില്‍ ഉള്‍പ്പെടുത്തും.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top