Monday June 25, 2018
Latest Updates

‘അച്ചായന്‍ കഥ’യുമായി പാവാട:ശനിയാഴ്ച്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം

‘അച്ചായന്‍ കഥ’യുമായി പാവാട:ശനിയാഴ്ച്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം

കാഞ്ഞിരപ്പള്ളിയിലും പാലായിലും ചുറ്റിക്കറങ്ങുന്ന ചില കുരുത്തം കെട്ട അച്ചായന്‍ കഥാപാത്രങ്ങളുടെ കരുത്തില്‍ തീര്‍ത്ത ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നറാണ് പാവാട. പാവാട ഒരു വസ്ത്രത്തിന്റെ പേരല്ല, മറിച്ച് രസകരമായ ഒരു സിനിമയുടെ പേരാണ് എന്ന് ഇനി ഓര്‍ക്കാന്‍ പാകത്തില്‍ പാക്കേജ്ഡ് ആണ് പൃഥ്വിരാജിന്റെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് ശ്രദ്ധേയമാകുന്ന സിനിമ.
മലയാളസിനിമയുടെ ‘ഗോള്‍ഡന്‍ ബോയ്’ ആണു പൃഥ്വിരാജ് എന്ന് എന്നു നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍, ആന്റണി, അനാര്‍ക്കലി എന്നീ സിനിമകള്‍ക്കുശേഷമിറങ്ങിയ പാവാട അടിവരയിടുന്നു. നാളിതുവരെയുള്ള പൃഥ്വിയുടെ ഏറ്റവും അനായാസമായ, ഒരു നാടന്‍ ചെറുപ്പക്കാരന്റെ ശരീരഭാഷയിലേക്കു കടക്കാനുള്ള തന്റെ തന്നെ ‘ഇന്‍ഹിബിഷനുകളെ’ പൃഥ്വി കുടഞ്ഞെറിഞ്ഞുകളയുന്ന നായകനാണ് പാമ്പ് ജോയ്.PAVADA

VUE,Dublin

22nd Feb 2016, Monday at 7 PM
23rd Feb 2016, Tuesday at 7 PM

IMC Santry, Dublin

22nd Feb 2016, Monday at 6 PM
23rd Feb 2016, Tuesday at 6 PM
24th Feb 2016, Wednesday at 6 PM
25th Feb 2016, Thursday at 6 PM

IMC Tallaght, Dublin

22nd Feb 2016, Monday at 5.45 PM
23rd Feb 2016, Tuesday at 5.45 PM
24th Feb 2016, Wednesday at 5.45 PM
25th Feb 2016, Thursday at 5.45 PM

27th Feb 2016, Saturday at 11.45 AM

Omniplex Rathmines, Dublin

27th Feb 2016, Saturday at 11.45 AM

Omniplex Sligo

27th Feb 2016, Saturday at 11.45 AM

Omniplex Waterford

27th Feb 2016, Saturday at 11.45 AM

Omniplex Limerick

27th Feb 2016, Saturday at 11.45 AM

Omniplex Antrim

27th Feb 2016, Saturday at 11.45 AM

Omniplex Derry

27th Feb 2016, Saturday at 11.45 AM

Omniplex Kennedy Centre, Belfast

27th Feb 2016, Saturday at 11.45 AM

Century Cinemas, Letterkenny

28th Feb 2016, Sunday at 12 Noon

‘അച്ഛാ ദിന്‍’ എന്ന ‘ബഹുത്ത് ബുരാ’ സിനിമയ്ക്കുശേഷം ജി. മാര്‍ത്താണ്ഡന്‍ എന്ന സംവിധായകനൊരുക്കുന്ന കാഴ്ച കൂടിയാണ്’പാവാട’. ചിതറിപ്പോകുന്ന ആഖ്യാനവഴിയില്‍ ആദ്യപകുതിയില്‍ ചില ആശയക്കുഴപ്പങ്ങളൊക്കെയുണ്ടാക്കുന്നുണ്ടെങ്കിലും വേറിട്ടൊരു സബ്ജക്ടിനെ ജനപ്രിയതയുടെ എല്ലാ ചേരുവകളും വൈകാരികതകളും അണിയിച്ച് ഇഴയടുപ്പത്തോടെ ഒരു കുടുംബസിനിമ ഒരുക്കാന്‍ മാര്‍ത്താണ്ഡനായിട്ടുണ്ട്. ആദ്യപകുതി അങ്ങേയറ്റം ബഹളമയവും, വേഗതയേറിയതും എന്നാല്‍ രണ്ടാംപകുതി മെല്ലെയും മെലോഡ്രാമാറ്റിക് എന്നതും ചിലപ്പോള്‍ കല്ലുകടിയായേക്കാം. കൃത്യം പകുതിയെത്തുമ്പോള്‍ സിനിമ അതുവരെ പുലര്‍ത്തിയിരുന്ന സ്വഭാവത്തില്‍നിന്ന് വെട്ടിത്തിരിഞ്ഞു വേറൊരുവഴി പോകുന്നതായാണ് അനുഭവപ്പെട്ടത്.
1983, ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകളുടെ തിരക്കഥയൊരുക്കിയ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്‌കൂളിലെ അധ്യാപകനായ കോട്ടയംകാരന്‍ ബിപിന്‍ ചന്ദ്രന്റെ രചനയില്‍ ചുറ്റുമുള്ള അച്ചായന്‍ ശൈലി കേറി ഉടക്കിയിട്ടുണ്ട്. ഇടവേളവരെ ഒരു തട്ടിക്കൂട്ട് സൃഷ്ടിയെന്ന തോന്നല്‍ ചിലപ്പോഴൊക്കെ തോന്നിപ്പിക്കുമെങ്കിലും കൃത്യമായ പ്ലോട്ടിന്റെ അടിത്തറയിലാണ് സിനിമ കെട്ടിപ്പടുത്തിട്ടുള്ളത്. സാമാന്യയുക്തിയെ ഒരിക്കലും വെല്ലുവിളിക്കാത്ത, അതിനാടകീയതകളെപ്പോലും സ്വഭാവികമായി അവതരിപ്പിക്കുന്ന ബിപിന്റെ തിരക്കഥയാണു സിനിമയുടെ നട്ടെല്ല്.
വളരെ സ്വഭാവികതയോടെ, എന്നാല്‍ രസകരവും കൗതുകമുണര്‍ത്തുന്നതും സരസവുമായ സംഭാഷണങ്ങളാണ് ബിപിന്‍ പാവാടയില്‍ കൊരുത്തിട്ടുള്ളത്. രസകരമായ, എന്നാല്‍ സാധാരണമനുഷ്യര്‍ സംസാരിക്കുന്നതുപോലുള്ള സംഭാഷണങ്ങളാണ് സിനിമയുടെ മൊത്തം മൂഡും നിശ്ചയിക്കുന്നത്. അശ്‌ളീലങ്ങളെ, ദ്വയാര്‍ഥപ്രയോഗങ്ങളെ പറഞ്ഞുംപറയാതെയും വയ്ക്കുന്ന ഒരു സൂത്രപ്പണി കൂടി സിനിമയിലുണ്ട്. പലതും ചിരി ലക്ഷ്യമിട്ടുതന്നെ. (ന്യൂ ജനറേഷനൊക്കെ വച്ചുനോക്കിയാല്‍ ഇതൊക്കെ എന്ത്..)
മുമ്പുപറഞ്ഞതുപോലെ മദ്യം, സിനിമ ഇതു രണ്ടുമാണ് സിനിമയുടെ പ്രമേയപരിസരം. എന്നാല്‍ മദ്യപാനത്തെക്കുറിച്ചോ, സിനിമയെക്കുറിച്ചോ അല്ല പറയുന്നത്. ഈ രണ്ടു ലഹരികള്‍ക്കുമിടയില്‍ തകര്‍ന്നുപോകുന്ന ചില ജീവിതങ്ങളെക്കുറിച്ചാണ് പറയുന്നത്.

മലയാളസിനിമയുടെ അരദശകമെടുത്താല്‍ മദ്യപരുടെ ശീലങ്ങളുടെ, മദ്യആസക്തിയുടെ ദൂഷ്യഫലങ്ങളുടെ കഥ പറയുന്ന സിനിമകള്‍ ഒരു ഡസനെങ്കിലും കാണും. അതുപോലെതന്നെയാണ് സിനിമയ്ക്കുള്ളിലെ സിനിമയെപ്പറ്റിപറയുന്നവയും. മദ്യം മലയാളിയുടെ സമൂഹജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടെങ്കിലും ഈ വക കഥകളൊക്കെ ചറപറാന്നു പറഞ്ഞിറങ്ങുന്നത് ബാറുപൂട്ടിയ ഈ കാലത്താണ് എന്നതു ശ്രദ്ധേയം. അതുകൊണ്ടുതന്നെ ബാറുകള്‍ പൂട്ടിപ്പോകുന്നതിനുമുമ്പൊരു കാലത്ത് എന്നു പറഞ്ഞാണ് സിനിമ തുടങ്ങുന്നതും. ‘കുടിയനെന്ന് എന്നെ വിളിക്കരുത്, ഞാന്‍ കുടിച്ച കണ്ണീരിനോളം വരുമില്ലത്’ എന്ന കോളജ് ചുവരെഴുത്തും ടൈറ്റില്‍ കാര്‍ഡിനുമുമ്പ് തെളിയുന്നുണ്ട്. സിനിമയുടെ ട്രാക്ക് ഊഹിക്കാവുന്നതേയുള്ളു. അന്തംവിട്ടു കുടിക്കുന്ന രണ്ടുപേര്‍. ഒന്ന് എന്തുപണിയും ചെയ്യുന്ന പാമ്പു ജോയി(പൃഥ്വിരാജ് സുകുമാരന്‍) എന്ന റബറുവെട്ടുകാരന്‍ തറക്കുടിയനും ‘പാവാട ബാബു’ എന്ന വിളിക്കുന്ന മുന്‍ കോളജ് അധ്യാപകനായ ബാബു ജോസഫുമാണ്(അനൂപ് മേനോന്‍) മുഖ്യകഥാപാത്രങ്ങള്‍. ഇവരെ ഒരുമിപ്പിക്കാനുള്ള യാദൃശ്ചികതകളിലേക്കും അവ സൃഷ്ടിക്കുന്ന പൂര്‍വകഥകളിലേക്കുമാണ് സിനിമയുടെ ആദ്യപകുതി ഓടിയെത്തുന്നത്.
പാമ്പ് ജോയി, പാവാട ബാബു എന്ന രണ്ടുമുഖ്യകഥാപാത്രങ്ങളെ സവിശേഷമായി പരിചയപ്പെടുത്താനാണ് ആദ്യപകുതിയിലെ ഏറെ സമയവും ചെലവിടുന്നത്. ചിലയിടങ്ങളില്‍ ഇതു വിരസമാകുകയും, തമ്മില്‍ ബന്ധമില്ലാത്തപോലെ തോന്നുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇടവേളയോടെ സിനിമ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്കു ചെല്ലുകയും പാവാട എന്ന പേരിന്റെ പിന്നിലൊളിപ്പിച്ച സര്‍പ്രൈസിലേക്കു പോവുകയും ചെയ്യുന്നു.
ആശാ ശരത്,മിയ,കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, മണിയന്‍പിള്ള രാജു, നെടുമുടി വേണു, റഫുദീന്‍, സുധീര്‍ കരമന, രണ്‍ജി പണിക്കര്‍, മുരളീ ഗോപി എന്നിവരടക്കം വന്‍ താരനിരയാണ് പാവാടയില്‍ അണിനിരക്കുന്നത്.
ചെറിയ തമാശകളും, നൊമ്പരങ്ങളും, പിന്നല്‍പം സാരോപദേശവും സാമൂഹികവിമര്‍ശനവും, മലയാളിയെക്കുറിച്ചുള്ള ആത്മരോഷവും ഒക്കെ നിറഞ്ഞ വിനോദസിനിമയെന്ന നിലയില്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഇഷ്ട്ടമാവുന്ന പ്രമേയമാണ് പാവാടയുടേത്.

Scroll To Top