Monday December 05, 2016
Latest Updates

വാട്ടര്‍ ചാര്‍ജ്ജ് സമരക്കാര്‍ നേരിട്ട് സംഭാവന സ്വീകരിക്കുന്നത് ഗാര്‍ഡ തടഞ്ഞു,പണം ഓണ്‍ലൈനില്‍ കൂടി വരുമെന്ന് പോള്‍ മര്‍ഫി 

വാട്ടര്‍ ചാര്‍ജ്ജ് സമരക്കാര്‍ നേരിട്ട് സംഭാവന സ്വീകരിക്കുന്നത് ഗാര്‍ഡ തടഞ്ഞു,പണം ഓണ്‍ലൈനില്‍ കൂടി വരുമെന്ന് പോള്‍ മര്‍ഫി 

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ്ജ് സമരക്കാര്‍ വീടുകള്‍ തോറും കയറി സംഭാവന പിരിക്കുന്നതിന് ഗാര്‍ഡ നിരോധനം ഏര്‍പ്പെടുത്തി.അതേ സമയം നിരോധനത്തിനു ശേഷം ഓണ്‍ലൈന്‍ സംഭാവനകളില്‍ വളരെ വലിയ ഒരു വര്‍ദ്ധനവ് ഉണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 

വാട്ടര്‍ ചാര്‍ജ് സമരത്തെ അടിച്ചൊതുക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അയര്‍ലണ്ടില്‍ ആരെങ്കിലും സംഭാവന പിരിക്കനമെങ്കില്‍ ഗാര്‍ഡയുടെ അനുമതി വങ്ങേണ്ടതുണ്ട്.ഇപ്രകാരം സമരക്കാര്‍ കഴിഞ്ഞ മാസം അവസാനം സംഭാവന സ്വീകരണത്തിനുള്ള പെര്‍മിറ്റിനു വേണ്ടി നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. 

ആന്റി ആസ്റ്റിരിറ്റി അലയന്‍സിന് അടുത്ത കാലത്ത് അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായ ഡബ്ലിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് 5000 യൂറോ പിരിക്കാന്‍ കഴിയുമായിരുന്നു എന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ടി ഡി പോള്‍ മര്‍ഫി പറഞ്ഞു. ഈ ഫണ്ടുകള്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടേക്കാം എന്ന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഗാര്‍ഡ പറയുമ്പോള്‍ ഇത് പൊളിറ്റിക്കല്‍ പോലീസിംഗ് ആണ് എന്നാണ് പാര്‍ട്ടിയുടെ വിമര്‍ശനം

Scroll To Top