Friday December 09, 2016
Latest Updates

ജലനിരക്ക് വിരുദ്ധ സമരനായകന്‍ പോള്‍ മര്‍ഫി അറസ്റ്റില്‍ 

ജലനിരക്ക് വിരുദ്ധ സമരനായകന്‍ പോള്‍ മര്‍ഫി അറസ്റ്റില്‍ 


അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് പോള്‍ മര്‍ഫി

ഒമ്പത് മണിക്കൂറുകള്‍ക്ക് ശേഷം റ്റി ഡി യെ വിട്ടയച്ചു 

ഡബ്ലിന്‍ :വാട്ടര്‍ ചാര്‍ജ്ജിനെതിരെ പ്രതിഷേധം നടത്തവേ ജോബ്‌സ് ടൌണില്‍ ഉപപ്രധാനമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ സോഷ്യലിസ്റ്റ് ടി ഡി പോള്‍ മര്‍ഫി അറസ്റ്റില്‍.അയര്‍ലണ്ടിലെ ഉയര്‍ന്ന് വരുന്ന വിപ്ലവ നേതാക്കളില്‍ പ്രമുഖനാണ് സാധാരണക്കാരുടെ പ്രിയങ്കരനായ പോള്‍ മര്‍ഫി 

ഇന്ന് രാവിലെ ഏഴുമണിയോടെ പോള്‍ മര്‍ഫിയുടെ വീട്ടിലെത്തിയ ആറു പേരടങ്ങുന്ന ഗാര്‍ഡ സംഘം അദ്ദേഹത്തോട് അവരോടൊപ്പം ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു.പൈജാമയണിഞ്ഞിരുന്ന ടി ഡി വേഷം മാറാന്‍ അനുമതി ചോദിച്ചപ്പോള്‍ അതിന് അനുവദിച്ച ഗാര്‍ഡ കാത്ത് നിന്ന് പോളുമായി മടങ്ങുകയായിരുന്നു.വൈകിട്ട് 7 മണി വരെ മര്‍ഫിയെ കാസ്റ്റഡിയില്‍ വെയ്ക്കാനുള്ള അനുമതി ഗാര്‍ഡ വാങ്ങിയിട്ടുണ്ട്.

താലയടങ്ങുന്ന ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ ഈയിടെ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ മറ്റെല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളെയും പിന്നിലാക്കിയ പോള്‍ മര്‍ഫി ജലനിരക്കിനെതിരെയുള്ള സമരത്തിന്റെ വീരനേതാവായാണ് അറിയപ്പെടുന്നത്.മര്‍ഫിയുടെ അറസ്റ്റ് ജലനിരക്കിനെതിരെയുള്ള സമരക്കാര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്.പോള്‍ മര്‍ഫിയ്ക്ക് പിന്തുണ നല്‍കി നിരവധി യോഗങ്ങള്‍ ഡബ്ലിനില്‍ ഇപ്പോള്‍ ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്.

മൂന്നു മാസം മുമ്പ് അന്‍ അസന്‍ കോളേജിലെ ബിരുദ ദാന ചടങ്ങിന് പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ ജോബ്‌സ് ടൗണില്‍ വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞത്. തുടര്‍ന്ന് രണ്ട് മണിക്കൂറോളം കാറിനകത്ത് കുടുങ്ങിയ മന്ത്രിയെ ഗാര്‍ഡയുടെ കാറില്‍ കയറ്റിയാണ് രക്ഷപ്പെടുത്തിയത്.മന്ത്രിയുടെ കാര്‍ തടഞ്ഞ പ്രതിഷേധക്കാര്‍ കാറിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.സോഷ്യലിസ്റ്റ് ടിഡി പോള്‍ മര്‍ഫിയായിരുന്നു അന്ന് സമരത്തിനു നേതൃത്വം നല്‍കിയത് എന്നതാണ് ഇപ്പോള്‍ മര്‍ഫിയെ അറസ്റ്റ് ചെയ്യാന്‍ കാരണം.

Scroll To Top