Saturday December 10, 2016
Latest Updates

സര്‍ക്കാരിനെ വെല്ലുവിളിച്ച് ടി ഡി പോള്‍ മര്‍ഫി

സര്‍ക്കാരിനെ വെല്ലുവിളിച്ച് ടി ഡി പോള്‍ മര്‍ഫി

ഡബ്ലിന്‍: സര്‍ക്കാരിനെ വെല്ലുവിളിച്ച് ടിഡി പോള്‍ മര്‍ഫി. തന്നെ ജനംതെരഞ്ഞെടുത്തിരിക്കുന്നത് നിയമം ലംഘിക്കാന്‍ കൂടിയാണെന്ന് പോള്‍ മര്‍ഫി പറഞ്ഞു,ജല നിരക്കിനെതിരെയുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ കാറിനുള്ളില്‍ ബന്ധിയാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പോള്‍ മര്‍ഫി.

താലയില്‍ വച്ചാണ് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ പോള്‍ മര്‍ഫിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ തടഞ്ഞത്. തുടര്‍ന്ന് രണ്ടു മണിക്കൂറോളം ജോണ്‍ ബര്‍ട്ടന്‍ കാറിനുള്ളില്‍ കുടുങ്ങി. പ്രതിഷേധക്കാര്‍ ജോണ്‍ ബര്‍ട്ടനെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ തന്റെ ഭാഗം ന്യായീകരിച്ച് പോള്‍ മര്‍ഫി രംഗത്ത് വരികയായിരുന്നു. തന്റെ നേതൃത്വത്തില്‍ ജോണ്‍ ബര്‍ട്ടനെതിരെ നടന്ന സമരം സമാധാനപരമായിരുന്നെന്നും പോള്‍ മര്‍ഫി പറഞ്ഞു.

തന്റെ നിയോജക മണ്ഡലത്തില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കാന്‍ എത്തിയവരെ തടഞ്ഞു കൊണ്ടാണ് പോള്‍ മര്‍ഫി ജോണ്‍ ബര്‍ട്ടനെതിരായ സമരത്തെ ന്യായീകരിച്ചത്. തന്നെ തെരഞ്ഞെടുത്തത് നിയമം ലംഘിക്കാനും തിരുത്തിയെഴുതാനും കൂടിയാണെന്ന് അദ്ദേഹം വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്ന ജീവനക്കാരോട് പറഞ്ഞു. പോള്‍ മര്‍ഫി വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നവരെ തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കെന്നിങ്ങ്ടണ്‍ ക്ലോസില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കാന്‍ എത്തിയവരെയാണ് അദ്ദേഹം തടഞ്ഞത്. നവംബര്‍ അവസാന വാരമാണ് സമഭാവം നടന്നത്. പോള്‍ മര്‍ഫിയും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്ന ജീവനക്കാരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന്റെ വീഡിയോ ജീവനക്കാര്‍ ചിത്രീകരിച്ച് പരസ്യപ്പെടുത്തുകയായിരുന്നു.

Scroll To Top