Saturday December 03, 2016
Latest Updates

ഐറിഷ് ടൗണുകളില്‍ മുസ്ലിം വിരുദ്ധ സംഘടനയുടെ പട്രോളിങ്,വിരോധം കുടിയേറ്റക്കാര്‍ക്കെതിരെ !

ഐറിഷ് ടൗണുകളില്‍ മുസ്ലിം വിരുദ്ധ സംഘടനയുടെ പട്രോളിങ്,വിരോധം കുടിയേറ്റക്കാര്‍ക്കെതിരെ !

ഡബ്ലിന്‍:മുസ്ലിം വിരുദ്ധ സംഘടനയായ സോള്‍ജ്യേഴ്സ് ഓഫ് ഓഡിന്‍ (എസ്ഒഒ) ഐറിഷ് ടൗണുകളില്‍ പട്രോളിങ് നടത്തുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഫിന്‍ലന്‍ഡിലാണ് സംഘടന രൂപീകരിച്ചത്. കുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ നിന്നും സ്വദേശികളെ, പ്രത്യേകിച്ച് സ്ത്രീകളെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യം എന്നാണ് സംഘടന അവകാശപ്പെടുന്നത്. മിക്ക റാന്റ എന്നയാളാണ് സംഘടന രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത്.

ഈ വര്‍ഷമാദ്യം അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടനയെ നയിക്കുന്നത് പോര്‍ച്ചുഗീസുകാരനായ കാര്‍ലോ നിവാസിയാണ്. തങ്ങള്‍ ഡബ്ലിന്‍, വെക്സ്ഫോര്‍ഡ്, ലാവോയിസ്, കില്‍ക്കെന്നി എന്നിവിടങ്ങളില്‍ പട്രോളിങ് നടത്തുന്നതിന്റെ ഫോട്ടോകളും സംഘടന ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിലൊന്നും തന്നെ ആരും മുഖം വെളിപ്പെടുത്തിയിട്ടില്ല. പിറം തിരിഞ്ഞുനിന്നാണ് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്.

സ്ത്രീകളെ സംരക്ഷിക്കുമെന്നെല്ലാം ഇവര്‍ പറയുന്നുണ്ടെങ്കിലും, ഒരു സ്ത്രീയെയും കുടുംബത്തെയും പീഡിപ്പിക്കണമെന്ന് ഈയിടെ സംഘാംഗങ്ങളിലൊരാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു. കടുത്ത വംശീയവാദവും ഈ സംഘം ഉയര്‍ത്തുന്നുണ്ട്. എങ്കിലും തങ്ങള്‍ അക്രമികളല്ല എന്നാണ് ഇവരുടെ വാദം. ഈയിടെ നടന്ന ഗേ പരേഡില്‍ പങ്കെടുത്ത ഇവര്‍ പക്ഷേ ഓണ്‍ലൈനില്‍ ഗേ സമൂഹത്തെ അപമാനിക്കുകയും, സ്വവര്‍ഗ ലൈംഗികത അനുവദിക്കില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഇസ്ലാമിലെ പൈശാചികമായ കാര്യങ്ങള്‍ തുറന്നു കാട്ടാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് എസ്ഒഒ വക്താവ് കഴിഞ്ഞ ദിവസം ‘സണ്‍ഡേ വേള്‍ഡി’നോട് പറഞ്ഞു. തങ്ങള്‍ അക്രമകാരികളല്ലെങ്കിലും. ‘സ്വയം പ്രതിരോധം’ നടത്തുമെന്നും ഇവര്‍ പറയുന്നു.soldiers

Scroll To Top